യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച കാര്‍ കണ്ടെത്തി; കുറ്റക്കാരോട് ഒരു വിട്ടുവീഴ്ച്ചയും പാടില്ലെന്ന് മുഖ്യമന്ത്രി
മാനന്തവാടി: പയ്യമ്പള്ളി കൂടല്‍ക്കടവില്‍ ആദിവാസി യുവാവിനെ റോഡില്‍ വലിച്ചിഴച്ച സംഭവത്തിലെ കാര്‍ കണ്ടെത്തി. കണിയാമ്പറ്റയിലെ ഒരു വീട്ടില്‍ നിന്നാണ് വാഹനം കണ്ടെത്തിയത്. കാര്‍ മാനന്തവാടി പൊലിസ് സ്റ്റേഷനിലെത്തിച്ചു. നാലു പേരാണ് കാറിലുണ്ടായിരുന്നത്. ഇവരെ ഇന്നുതന്നെ അറസ്റ്റ് ചെയ്യുമെന്ന് പൊലിസ് അറിയിച്ചു.
സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പൊലീസിന് നിര്‍ദേശം നല്‍കി. കുറ്റക്കാരോട് ഒരു വിട്ടുവീഴ്ചയും പാടില്ലെന്നും അറിയിച്ചു. സംഭവത്തില്‍ മാനന്തവാടി പൊലീസ് വധശ്രമത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
രണ്ടു സംഘങ്ങള്‍ തമ്മിലുള്ള തര്‍ക്കം ചോദ്യം ചെയ്ത മാനന്തവാടി ചെമ്മാട് ഊരിലെ മാതനാണ് ക്രൂരതക്കിരയായത്. മാതനെ യുവാക്കള്‍ കാറില്‍ അരകിലോമീറ്ററോളം വലിച്ചിഴച്ചു.
ഇന്നലെയായിരുന്നു സംഭവം. കുടല്‍ കടവില്‍ചെക്കു ഡാം കാണാനെത്തിയ രണ്ടു സംഘങ്ങള്‍ തമ്മില്‍ വാക്കുതര്‍ക്കത്തില്‍ ഇടപെട്ടതിനായിരുന്നു അക്രമം. ബഹളം കേട്ട് പ്രശ്‌നത്തില്‍ ഇടപെടാനെത്തിയ നാട്ടുകാരും വിനോദ സഞ്ചാരികളും തമ്മില്‍കയ്യാങ്കളിയിലെത്തി.
കല്ലുമായി ആക്രമിക്കാനൊരുങ്ങിയ യുവാവിനെ തടയാനെത്തിയ കുടല്‍ കടവ് ചെമ്മാട് ഊരിലെ മാതനെ
കൈപിടിച്ച് മാനന്തവാടി പുല്‍പ്പള്ളി റോഡിലൂടെ കാറില്‍ അരക്കിലോമിറ്ററോളം വലിച്ചിഴച്ചു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.
അരയ്ക്കും കൈകാലുകള്‍ക്കും പരുക്കേറ്റ മാതനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."