ഗൊലാന്‍ കുന്നുകളില്‍ ജൂതകുടിയേറ്റം ഇരട്ടിയാക്കാന്‍ ഇസ്‌റാഈല്‍; സെറ്റില്‍മെന്റുകള്‍ സ്ഥാപിക്കുന്നു
ജറൂസലേം: അധിനിവിഷ്ട ഗോലാന്‍ കുന്നുകളില്‍ വന്‍തോതില്‍ ജൂതകൂടിയേറ്റത്തിന് ഇസ്‌റാഈല്‍. ഗോലാന്‍ കുന്നുകളില്‍ സെറ്റില്‍മെന്റുകള്‍ സ്ഥാപിച്ച് കുടിയേറ്റം ഇരട്ടിയാക്കാന്‍ ഇസ്‌റാഈല്‍. കുടിയേറ്റത്തിനായുള്ള പദ്ധതിക്ക് ഇസ്‌റാഈല്‍ സര്‍ക്കാര്‍ അംഗീകാരം നല്‍കി. പുതിയ സെറ്റില്‍മെന്റുകള്‍ സ്ഥാപിക്കാനാണ് നീക്കം.
ഗോലാന്‍ കുന്നുകളില്‍ നിലവിലുള്ള ഇസ്‌റാഈല്‍ ജനതയുടെ എണ്ണം ഇരട്ടിയാക്കാനുള്ള പദ്ധതിക്ക് സര്‍ക്കാര്‍ ഏകകണ്‌ഠ്യേന അംഗീകാരം നല്‍കിയതായി പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു പറഞ്ഞു.
'ഗൊലാനെ ശക്തിപ്പെടുത്തുക എന്നാല്‍ ഇസ്‌റാഈലിനെ ശക്തിപ്പെടുത്തുക എന്നാണ്. പ്രത്യേകിച്ചും ഈ സമയത്ത് അത് ഏറെ പ്രധാനവുമാണ്. ഞങ്ങള്‍ അത് തുടരും' നെതന്യാഹു പറയുന്നു.
1967ലാണ് ഗൊലാന്‍ കുന്നുകള്‍ സിറിയയില്‍ നിന്നും ഇസ്‌റാഈല്‍ പിടിച്ചെടുക്കുന്നത്. 1981ല്‍ കൂട്ടിച്ചേര്‍ക്കല്‍ നടന്നു. 1967 മുതല്‍ ഇസ്‌റാഈല്‍ കൈവശം വെക്കുന്ന ഈ മേഖലയിലാണ് പുതിയ സെറ്റില്‍മെന്റുകള്‍ സ്ഥാപിക്കുന്നത്.
Israel approves plans to double Jewish settlements in the occupied Golan Heights, a region captured from Syria in 1967. Prime Minister Benjamin Netanyahu emphasizes strengthening Golan as crucial for Israel's security, with new settlements set to reshape the region.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."