HOME
DETAILS
MAL
ബി.ജെ.പി റാലിയില്‍ സന്ദീപ് വാര്യര്‍ക്കെതിരെ കൊലവിളി മുദ്രാവാക്യം
Web Desk
December 02 2024 | 03:12 AM
കണ്ണൂരില്‍: ബി.ജെ.പി റാലിയില്‍ ബി.ജെ.പി വിട്ട് കോണ്‍ഗ്രസിലെത്തിയ സന്ദീപ് വാര്യര്‍ക്കെതിരെ കൊലവിളി മുദ്രാവാക്യം. കണ്ണൂര്‍ അഴീക്കോട്ടെ ജയകൃഷ്ണന്‍ അനുസ്മരണത്തിനിടെ നടത്തയി റാലിയിലാണ് മുദ്രാവാക്യം വിളി ഉയര്‍ന്നത്. ബി.ജെ.പി ദേശീയ ഉപാധ്യക്ഷന്‍ എ.പി അബ്ദുല്ലക്കുട്ടിയും റാലിയിലുണ്ടായിരുന്നു.
. പാലക്കാട് നഗരത്തില്‍ സന്ദീപ് വാര്യരെ ഇറങ്ങിനടക്കാന്‍ അനുവദിക്കില്ലെന്ന് ഭീഷണി മുദ്രാവാക്യത്തിനിടെ ഉയര്‍ത്തി. അവിടെ വെച്ച് സന്ദീപ് വാര്യറോട് കണക്കുതീര്‍ത്തോളാമെന്നും താക്കീതുണ്ട്. സന്ദീപ് വാര്യര്‍ ബലിദാനികളെ അപമാനിച്ചയാളാണെന്നും പാര്‍ട്ടിയെ വഞ്ചിച്ചെന്നും മുദ്രാവാക്യത്തില്‍ പറയുന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."