HOME
DETAILS
MAL
സംസ്ഥാനത്തെ എല്ലാ സ്‌കൂൾ ബസുകളുടെയും ഫിറ്റ്നസിൽ പുനഃപരിശോധന
December 03 2024 | 16:12 PM
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സ്‌കൂൾ ബസുകളും വീണ്ടും ഫിറ്റ്‌നെസ് പരിശോധനക്ക് ഹാജരാക്കണമെന്ന് സംസ്ഥാന ഗതാഗത വകുപ്പ് കമ്മീഷണറുടെ ഉത്തരവിറക്കി. വിനോദ സഞ്ചാര കാലമായതിനാൽ എല്ലാ സ്‌കൂളുകളിൽ നിന്നും യാത്ര പോകുന്നതിനാലാണ് ഈ തീരുമാനം. ഒരാഴ്ചക്കുള്ളിൽ എല്ലാ സ്‌കൂൾ ബസുകളും മോട്ടോർ വാഹന വകുപ്പ് മുൻപാകെ ഹാജരാക്കി സ്‌കൂൾ മാനേജ്മെൻ്റുകൾ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് വാങ്ങണമെന്നാണ് ഗതാഗത വകുപ്പ് കമ്മീഷണറുടെ ഉത്തരവിലൂടെ അറിയിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."