HOME
DETAILS
MAL
ഭിന്നശേഷിക്കാരനായ വിദ്യാർഥിക്ക് എസ്എഫ്ഐയുടെ മർദനം; ഭാരവാഹികൾക്കെതിരെ കേസ്
December 03 2024 | 15:12 PM
തിരുവനന്തപുരം: ഭിന്നശേഷിക്കാരനായ വിദ്യാർത്ഥിയെ മർദ്ദിച്ചതിന് യൂണിവേഴ്സിറ്റി കോളജിലെ എസ്എഫ്ഐ യൂണിറ്റ് ഭാരാവഹികള്‍ ഉൾപ്പെടെ നാലുപേർക്കെതിരെ കേസ്. അമൽചന്ദ്, മിഥുൻ, വിധു ഉദയൻ, അലൻ എന്നിവർക്കെതിരെയാണ് പൊലിസ് കേസെടുത്തിരിക്കുന്നത്. മുഹമ്മദ് അനസ് എന്ന രണ്ടാം വർഷ വിദ്യാർത്ഥിയുടെ പരാതിയിലാണ് പൊലിസ് ഇവർക്കെതിരെ കേസ് എടുത്തത്. ക്യാമ്പസിനുള്ളിൽ വെച്ച് മർദ്ദിച്ചുവെന്നാണ് പരാതി. എസ്എഫ്ഐയുടെ പ്രവർത്തനത്തിൽ പങ്കെടുക്കാത്തിനാണ് മർദ്ദിച്ചതെന്നാണ് പരാതി. കൻ്റോൺമെൻ്റ് പൊലസാണ് കേസെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."