ദുബൈയിൽ പാർക്കിങ് നിരക്കിൽ വർധന; പൊതുസ്‌ഥലങ്ങളിൽ നാല് ദിർഹം, പ്രീമിയം ആറ് ദിർഹം, പുതിയ നിരക്ക് മാർച്ച് അവസാനത്തോടെ പ്രാബല്യത്തിൽ
ദുബൈ: ദുബൈയിൽ പാർക്കിങ് നിരക്കിൽ വർധന. രാവിലെ 8 മുതൽ 10 വരെയും വൈകിട്ട് 4 മുതൽ രാത്രി 8 വരെയും പ്രീമിയം സ്‌ഥലങ്ങളിൽ ഒരു മണിക്കൂർ വാഹനം പാർക്ക് ചെയ്യുന്നതിന് 6 ദിർഹവും പൊതുസ്‌ഥലങ്ങളിൽ 4 ദിർഹവുമാക്കി പാർക്കിങ്ങ് ഫീ വർധിപ്പിച്ചു. പുതിയ നിരക്ക് മാർച്ച് അവസാനത്തോടെ പ്രാബല്യത്തിൽ വരുമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു.
രാവിലെ 10 മുതൽ വൈകിട്ട് 4 വരെയും രാത്രി 8 മുതൽ രാത്രി 10 വരെയും നിലവിലെ പാർക്കിങ്ങ് നിരക്ക് തുടരും. രാത്രി 10 മുതൽ രാവിലെ 8 വരെയും ഞായറാഴ്‌ചകളിലും പാർക്കിങ് സൗജന്യമായിരിക്കും. ഇവന്റ് സോണുകൾക്ക് ചുറ്റുമുള്ള സ്ഥലങ്ങളിലെ പാർക്കിങ്ങ് ഫീ മണിക്കൂറിന് 25 ദിർഹമായി ഉയർത്തി. ദുബൈ വേൾഡ് ട്രേഡ് സെന്ററിന് ചുറ്റുമുള്ള പാർക്കിങ്ങിൽ ഫെബ്രുവരി മുതൽ ഇത് പ്രാബല്യത്തിൽ വരും.
I tried to find more details, but it seems the information isn't available right now. You can try searching online for the latest updates on Dubai's parking fees.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."