ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതായി കണ്ടെത്തി; രണ്ട് ഭീകരരുടെ വധശിക്ഷ നടപ്പാക്കി സഊദി
റിയാദ്: ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയ രണ്ട് ഭീകരരുടെ വധശിക്ഷ നടപ്പാക്കിയതായി സഊദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഭീകര സംഘടനയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനുമാണ് ഇവരുടെ വധശിക്ഷ നടപ്പാക്കിയത്.
മുഹമ്മദ് ബിന്‍ ദാഫിര്‍ ബിന്‍ ഥാമിര്‍ അല്‍അംരി, അബ്ദുല്ല ബിന്‍ ഖിദ്ര്‍ ബിന്‍ അബ്ദുല്ല അല്‍ഗാംദി എന്നിവരുടെ വധശിക്ഷയാണ് നടപ്പാക്കിയത്. സഊദിയിലും വിദേശത്തും ഭീകരാക്രമണങ്ങള്‍ നടത്തുന്നതിനും രാജ്യത്തെ സാമൂഹിക സുരക്ഷയും സ്ഥിരതയും തകര്‍ക്കാനും പ്രതികള്‍ ലക്ഷ്യമിട്ടതായി കണ്ടെത്തിയിരുന്നു. കൂടാതെ പ്രതികളില്‍ ഒരാൾ ആയുധങ്ങളും സ്ഫോടക വസ്തുക്കളും ഒളിപ്പിക്കാനും ഭീകരര്‍ക്ക് യോഗം ചേരാനുമുള്ള അവസരം സ്വന്തം വീട്ടിൽ ഒരുക്കി നൽകിയതായും ആഭ്യന്തര മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.
Saudi Arabia has executed two terrorists convicted of anti-state activities, as part of the kingdom's efforts to combat terrorism and maintain national security.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."