യുഎഇ ദേശീയ ദിനം; ഡിസംബർ 2, 3 തീയതികളിൽ ഷാർജയിൽ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു
ദുബൈ: യുഎഇ ദേശീയ ദിനത്തോട് അനുബന്ധിച്ച് ഷാർജയിൽ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു. ഡിസംബർ 2, 3 തീയതികളിൽ ഉപയോക്താക്കളെ പൊതു പാർക്കിംഗ് ഫീസിൽ നിന്ന് ഒഴിവാക്കുമെന്ന് അധികൃതർ അറിയിച്ചു.
ഡിസംബർ 4 ന് (ബുധനാഴ്ച) പണമടച്ചുള്ള പാർക്കിംഗ് പുനരാരംഭിക്കും. ഷാർജയിലെ പെസ്സ് പാർക്കിംഗ് സോണുകളിൽ, പതിവുപോലെ നിരക്കുകൾ ബാധകമാകും. ഈ സോണുകൾ നീല വിവര ചിഹ്നങ്ങളാൽ തിരിച്ചറിയാൻ സാധിക്കും.
ഡിസംബർ 2 മുതൽ ഡിസംബർ 3 വരെ എല്ലാ പൊതു പാർക്കിംഗുകളും സൗജന്യമായിരിക്കുമെന്ന് കഴിഞ്ഞ ദിവസം റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചിരുന്നു.
നാല് ദിവസത്തെ വാരാന്ത്യമാണ് ഈ വർഷം ഈദുൽ ഇത്തിഹാദിന് ലഭിക്കുക. നേരത്തെ ഡിസംബർ 2, 3 തീയതികളിൽ സ്വകാര്യ, പൊതു മേഖലകൾക്ക് ശമ്പളത്തോടുകൂടിയ അവധി പ്രഖ്യാപിച്ചിരുന്നു. ഡിസംബർ 2, 3 തീയതികളിൽ ദുബൈയിലെ എല്ലാ സ്വകാര്യ സ്‌കൂളുകളും നഴ്സറികളും സർവകലാശാലകൾക്കും അവധിയാണ്. ഡിസംബർ 4 മുതൽ സാധാരണ ക്ലാസുകൾ പുനരാരംഭിക്കും.
Sharjah Municipality has announced free public parking throughout the city from December 1 to 3 to celebrate the UAE's 53rd National Day.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."