രാജ്യത്തിനായി ജീവൻ നൽകിയ ധീരസൈനികർക്ക് ആദരം അർപ്പിച്ച് യുഎഇയിൽ ഇന്ന് രക്തസാക്ഷി ദിനം
രാജ്യത്തിനായി ജീവൻ നൽകിയ ധീരസൈനികരുടെ ഓർമ്മകൾക്ക് മുമ്പിൽ പ്രണമിച്ച് യുഎഇയിൽ ഇന്ന് രക്തസാക്ഷി ദിനം. വീരമൃത്യു വരിച്ച സൈനികരുടെ ത്യാഗങ്ങൾ കല്ലിൽ കൊത്തിവച്ചതാണെന്നും രാജ്യം എപ്പോഴും ഓർക്കുമെന്നും യുഎഇ പ്രസിഡൻ്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അനുസ്മരണ ദിനത്തിൽ പറഞ്ഞു.
നീതി, സമാധാനം, മാനവികതയുടെ തത്വങ്ങൾ എന്നിവയ്ക്കായി ജീവൻ ബലിയർപ്പിച്ച വീരന്മാരുടെ ത്യാഗത്തിൻ്റെ മാതൃകാ മൂല്യങ്ങൾ യുഎഇ തുടർന്നും നിലനിർത്തുമെന്ന് പ്രസിഡൻ്റ് ഷെയ്‌ഖ് മുഹമ്മദ് പറഞ്ഞു. എല്ലാവരുടെയും ക്ഷേമത്തിനും സമൃദ്ധിക്കും വേണ്ടി സമർപ്പിച്ചിരിക്കുന്ന സുസ്ഥിരത, ഐക്യം, സഹകരണം എന്നിവയുടെ സന്ദേശമാണ് രാജ്യത്തിൻ്റെ സന്ദേശമെന്നും പ്രസിഡന്റ് വ്യക്തമാക്കി.
The United Arab Emirates (UAE) observes Martyrs' Day today to pay tribute to the brave soldiers who sacrificed their lives for the nation.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."