സന്ദർശക വീസ നിയമം പരിഷ്കരിച്ചത് ഇരുട്ടടി; ഇനി വീസ പുതുക്കാൻ 30 ദിവസത്തെ ഇടവേള ആവശ്യം
ദുബൈ: വീസ കാലാവധി കഴിയുന്നവർ മറ്റു രാജ്യങ്ങളിലെ വിമാനത്താവളത്തിലെത്തി, അന്നുതന്നെ പുതുക്കിയ വീസയുമായി ദുബൈയിൽ മടങ്ങിയെത്തുന്ന രീതിയിലുണ്ടായിരുന്ന സൗകര്യം താൽക്കാലികമായി അവസാനിപ്പിച്ച് ദുബൈ. സന്ദർശക, ടൂറിസ്റ്റ് വീസ നിയമങ്ങൾ പുതുക്കിയതിന് പിന്നാലെ, ഇനി വീസ പുതുക്കാൻ 30 ദിവസത്തെ ഇടവേള ആവശ്യമാണ്. എന്നാൽ, യുഎഇയിലെ മറ്റ് എമിറേറ്റുകളിൽ നിന്നുള്ള വീസക്കാർക്ക് നിലവിലെ സൗകര്യം ലഭ്യമാകുന്നുണ്ട്.
ദുബൈ വീസ പുതുക്കുന്നതിന്റെ ഭാഗമായി രാജ്യം വിട്ടവരുടെ അപേക്ഷകൾ നിരസിച്ചതായി ട്രാവൽ ഏജൻസികൾ വ്യക്തമാക്കി. എന്നാൽ, രണ്ടു തവണ രാജ്യം വിടാതെ തന്നെ വീസ പുതുക്കാനുള്ള സൗകര്യം ദുബൈയിലുണ്ട്. യുഎഇയിൽ നിന്ന് ഒരു മാസത്തെ വീസ പുതുക്കുന്ന പണമുണ്ടെങ്കിൽ രണ്ടു മാസത്തെ വീസയുമായി മടങ്ങാം എന്നതാണ്, സന്ദർശകരെ രാജ്യം വിടാൻ പ്രേരിപ്പിക്കുന്നത്. വീസ പുതുക്കൽ വ്യവസ്ഥ പാലിക്കാനായി വിദേശികൾ അധികവും പോകുന്നത് കിഷിം, ഒമാൻ, കുവൈത്ത് എന്നിവിടങ്ങളിലേക്കാണ്. ദുബൈ വിമാനത്താവളത്തിൽ നിന്ന് എക്സിറ്റ് അടിക്കുന്നതിനു പിന്നാലെ, വീസ പുതുക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാകും. ഇപ്രകാരം പുതുക്കിയ വീസയുമായി വീണ്ടും യുഎഇയിലേക്കു മടങ്ങുന്നതായിരുന്നു രീതി.
അതേസമയം, കഴിഞ്ഞ രണ്ടാഴ്‌ചയായി ഇത്തരത്തിൽ വീസ പുതുക്കാൻ എത്തിയ ദുബൈ വീസക്കാർക്ക് പുതിയ വീസ ലഭിച്ചില്ല. മാത്രമല്ല അവർ, സ്വന്തം രാജ്യത്തേക്കു മടങ്ങേണ്ടി വന്നു. ഇനി സ്വന്തം രാജ്യത്തു നിന്നു മാത്രമേ ഇവർക്ക് തിരികെ വരാൻ സാധിക്കുകയുള്ളു. ഇങ്ങനെയുള്ളവർ പുതിയ വീസയ്ക്ക് അപേക്ഷിക്കുമ്പോൾ 30 ദിവസത്തിനു ശേഷമാണ് അനുമതി ലഭിക്കുന്നതെന്നും ട്രാവൽ ഏജൻസികൾ അറിയിച്ചു.
സന്ദർശക വീസയുടെ കാര്യത്തിൽ ഒരാഴ്ച മുൻപാണ് ദുബൈ പരിഷ്‌കാരം ഏർപ്പെടുത്തിയത്. പുതിയ നിയമ പ്രകാരം സന്ദർശക വീസയ്ക്ക് അപേക്ഷിക്കുമ്പോൾ തന്നെ താമസസ്‌ഥലത്തിൻ്റെ വിവരവും മടക്കയാത്രക്കുള്ള ടിക്കറ്റും നൽകണം. അല്ലാത്ത അപേക്ഷകൾ നിരസിക്കും. രാജ്യത്തു തുടരുന്ന സംഭവങ്ങൾ ഒഴിവാക്കാനുള്ള നടപടിക്രമങ്ങളുടെ ഭാഗമാണിത്. അതേസമയം പൊതുമാപ്പ് പൂർത്തിയാകാൻ ഇനി ഒരു മാസമാണ് ബാക്കിയുള്ളത്.
The UAE has revised its visitor visa rules, introducing a mandatory 30-day gap between visa renewals. This change aims to regulate visa renewals and prevent misuse.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."