HOME
DETAILS
MAL
പ്രവാസിയില്‍ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ ഡെപ്യൂട്ടി തഹസില്‍ദാര്‍ അറസ്റ്റില്‍
November 20 2024 | 11:11 AM
കോട്ടയം: വൈക്കത്ത് കൈക്കൂലി കേസില്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ അറസ്റ്റില്‍. വൈക്കം ഉല്ലല ആലത്തൂര്‍ സ്വദേശി സുഭാഷ്കുമാര്‍ ടി.കെ ആണ് വിജിലന്‍സിന്റെ പിടിയിലായത്. വൈക്കം താലൂക്ക് ഓഫിസിനു സമീപമുള്ള എസ്.ബി.ഐയുടെ എ.ടി.എമ്മില്‍ വച്ച് പ്രവാസി മലയാളിയില്‍ നിന്ന് 25000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലന്‍സ് അറസ്റ്റ്.
പരാതിക്കാരന്റെ ഭാര്യയുടെ പേരിലുള്ള 24 സെന്റ് വസ്തു പോക്കുവരവ് ചെയ്യാന്‍ വില്ലേജ് ഓഫിസില്‍ എത്തിയപ്പോള്‍ പോക്കുവരവ് ചെയ്തു ലഭിച്ചത് 11 സെന്റ് മാത്രമായിരുന്നു. ഇത് പരിഹരിക്കാനായി താലൂക്ക് ഓഫിസില്‍ അപേക്ഷ നല്കിയപ്പോള് ഡപ്യൂട്ടി തഹസില്‍ദാരായ സുഭാഷ് കുമാര്‍ അറുപതിനായിരം രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. കോട്ടയം വിജിലന്‍സ് ഡിവൈഎസ്പി വി ആര് രവികുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."