BJP അധികാരത്തിലേറി തൊട്ടുപിന്നാലെ മഹാരാഷ്ട്രയില്‍ നൂറിലധികം കര്‍ഷകര്‍ക്ക് നോട്ടീസയച്ച് സംസ്ഥാന സര്‍ക്കാര്‍
മുംബൈ: മഹാരാഷ്ട്രയില്‍ ദേവേന്ദ്ര ഫഡ്‌നാവിസിന്റെ നേതൃത്വത്തില്‍ ബി.ജെ.പി അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ വഖ്ഫ് കൈയേറ്റം ആരോപിച്ച് നൂറിലധികം കര്‍ഷകര്‍ക്ക് നോട്ടീസയച്ചു. ലാത്തൂര്‍ ജില്ലയിലെ നൂറിലധികം കര്‍ഷകര്‍ കൃഷി ചെയ്തുവരുന്ന ഭൂമി ഏറ്റെടുക്കുകയാണെന്ന് അറിയിച്ചാണ് ബി.ജെ.പി സര്‍ക്കാരിന് കീഴിലുള്ള വഖ്ഫ് ബോര്‍ഡിന്റെ നടപടി.
ഛത്രപതി സംഭാജിനഗറിലെ മഹാരാഷ്ട്ര സ്റ്റേറ്റ് വഖഫ് ട്രൈബ്യൂണലില്‍ ക്ലെയിം ഫയല്‍ ചെയ്തിട്ടുണ്ടെന്നും 300 ഏക്കര്‍ ഭൂമിയുള്ള 103 കര്‍ഷകര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും കര്‍ഷകര്‍ പറഞ്ഞു. ഈ ഭൂമി തലമുറകളിലൂടെ നമുക്ക് കൈമാറ്റം ചെയ്യപ്പെട്ടതാണ്. മഹാരാഷ്ട്ര സര്‍ക്കാര്‍ ഞങ്ങള്‍ക്ക് നീതി നല്‍കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. വിഷയത്തില്‍ രണ്ട് വാദങ്ങള്‍ നടന്നു. അടുത്ത വാദം ഈ മാസം 20 നാണ്- കര്‍ഷകരിലൊരാളായ തുക്കാറാം കന്‍വട്ടെ പറഞ്ഞു.
വഖ്ഫ് നിയമങ്ങളെ ദുര്‍ബലമാക്കുന്ന വിധത്തില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ കൊണ്ടുവരുന്ന വഖ്ഫ് ഭേദഗതി നിയമത്തിനെതിരേ രാജ്യവ്യാപക പ്രക്ഷോഭം നടക്കുകയും കേസ് സുപ്രിംകോടതിയുടെ പരിഗണനയിലിരിക്കുകയും ചെയ്യുന്നതിനിടെയാണ് പുതിയ നീക്കം. വഖ്ഫ് ബില്ലിനെതിരായ വികാരം സൃഷ്ടിക്കാനായി ചില സംസ്ഥാനങ്ങളില്‍ തര്‍ക്കം നിലനില്‍ക്കുന്ന ഭൂമിയുടെ പേരില്‍ നോട്ടീസ് നടപടികള്‍ വേഗത്തിലാക്കുന്നത് ദുരൂഹതക്കിടയാക്കുകയാണെന്ന ആക്ഷേപം നിലനില്‍ക്കെയാണ് ലാത്തൂരില്‍ ബി.ജെ.പി സര്‍ക്കാരിന്റെ കീഴിലെ വഖ്ഫ് ബോര്‍ഡ് നോട്ടീസയച്ചത്.
വഖ്ഫ് ബില്ല നിലവില്‍ സംയുക്ത പാര്‍ലമെന്ററി (ജെ.പി.സി)യുടെ പരിഗണനയിലാണ്.
about 100 farmers get notices from BJP Rules Maharashtra Waqf Board
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."