സി.പി.എം ഏരിയാ സമ്മേളനത്തിന് റോഡ് അടച്ച് സ്‌റ്റേജ്, വന്‍ ഗതാഗതക്കുരുക്ക്
തിരുവനന്തപുരം: വഞ്ചിയൂരില്‍ സി.പി.എമ്മിന്റെ ഏരിയാ സമ്മേളനത്തിനു വേണ്ടി റോഡിന്റെ ഒരു വശം കെട്ടിയടച്ച് സ്‌റ്റേജ് നിര്‍മിച്ചതോടെ ഗതാഗതക്കുരുക്കില്‍ വലഞ്ഞ് ജനം. ആംബുലന്‍സുകള്‍ അടക്കം നൂറു കണക്കിനു വാഹനങ്ങളാണ് കുരുക്കില്‍പ്പെട്ടത്. സ്‌കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെ വാഹനങ്ങളില്‍ കുടുങ്ങി. വ്യാഴാഴ്ച്ച വൈകീട്ട് നടക്കുന്ന പൊതുസമ്മേളനത്തിനായാണ് സ്റ്റേജ് നിര്‍മിച്ചത്.
വഞ്ചിയൂര്‍ കോടതി സമുച്ചയത്തിനു സമീപത്താണ് പാളയം ഏരിയ സമ്മേളനത്തിന്റെ ഭാഗമായി റോഡ് മുടക്കി വേദിയൊരുക്കിയത്. ജനറല്‍ ആശുപത്രിയും സ്‌കൂളും ഇതിനു സമീപത്തായുണ്ട്. റോഡിലെ ഗതാഗതം നിയന്ത്രിക്കാനായി വ്യാഴാഴ്ച്ച രാവിലെ മുതല്‍ അന്‍പതോളം പൊലിസുകാരെയാണ് നിയോഗിച്ചിരിക്കുന്നത്.
സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ ആണ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുന്നത്. പൊതുഗതാഗതം തടസപ്പെടുത്തി കൊണ്ടുള്ള പൊതുസമ്മേളനങ്ങള്‍ വിലക്കിയുള്ള കോടതി ഉത്തരവ് നിലനില്‍ക്കുമ്പോഴാണ് വഞ്ചിയൂര്‍ കോടതിക്ക് മുന്നില്‍ തന്നെ റോഡ് തടസപ്പെടുത്തി സ്റ്റേജ് നിര്‍മ്മിച്ചത്. അതേസമയം, എല്ലാ അനുമതിയും വാങ്ങിയാണ് പന്തല്‍ കെട്ടിയിരിക്കുന്നതെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."