HOME
DETAILS

എലത്തൂരില്‍ ഇന്ധനം ചോര്‍ന്ന സംഭവം; എച്ച്പിസിഎല്ലിന് വീഴ്ച സംഭവിച്ചെന്ന് കലക്ടര്‍, കേസെടുത്തു

  
Web Desk
December 05 2024 | 10:12 AM

Fuel leak incident in Elathur Collector files case alleging HPCLs negligence

കോഴിക്കോട്: എലത്തൂര്‍ HPCL ലെ ഇന്ധനം ചോര്‍ന്ന സംഭവത്തില്‍ കമ്പനിക്ക് ഗുരുതര വീഴ്ചയുണ്ടായെന്ന് കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ്. ഫാക്ടറീസ് ആക്ട് പ്രകാരം കേസെടുത്തെന്നും കലക്ടര്‍ കൂട്ടിച്ചേര്‍ത്തു. 

'വലിയ ദുരന്തത്തിലേക്ക് പോകാന്‍ സാധ്യതയുണ്ടായിരുന്നു, അതുണ്ടാകാതിരുന്നത് ഭാഗ്യമാണ്. സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കും, സര്‍ക്കാറാണ് നടപടിയെടുക്കേണ്ടത്. തകരാര്‍ പെട്ടെന്ന് കണ്ടെത്താന്‍ HPCL ന് കഴിഞ്ഞില്ല. HPCL ന് ഉത്തരവാദിത്തമുണ്ട്, 1500 ലിറ്റര്‍ ഡീസലാണ് ചോര്‍ന്നത്, ഇത്രയും ചോര്‍ന്നതിന് ശേഷമാണ് മനസ്സിലായത്.' കലക്ടര്‍ കൂട്ടിച്ചേര്‍ത്തു.

ഓവര്‍ഫ്‌ലോ ഉണ്ടായെന്നും അലാം സംവിധാനം കൃത്യമായി പ്രവര്‍ത്തിച്ചില്ലെന്നും എച്ച്പിസിഎല്‍ അധികൃതര്‍ സമ്മതിച്ചു. സംഭവത്തില്‍ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. ജനപ്രതിനിധികള്‍, വിവിധ വകുപ്പ് മേധാവികള്‍, എച്ച്പിസിഎല്‍ അധികൃതര്‍ എന്നിവര്‍ യോഗത്തിനെത്തി. 

അതേസമയം നാലാം തവണയാണ് പ്ലാന്റില്‍ നിന്ന് ഇന്ധനം ചോരുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. എന്നാല്‍ ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കാന്‍ അധികൃതര്‍ തയാറായില്ല. ഇത്രയും വലിയ ചോര്‍ച്ചയുണ്ടാകുന്നത് ആദ്യമാണെന്നും നാട്ടുകാര്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമലയില്‍ ദിലീപിന്റെ വി.ഐ.പി ദര്‍ശനത്തെ വീണ്ടും വിമര്‍ശിച്ച് ഹൈക്കോടതി;  സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചു

Kerala
  •  4 days ago
No Image

നവകേരള സദസ്സിനിടെ രക്ഷാപ്രവര്‍ത്തന പരാമര്‍ശം; മുഖ്യമന്ത്രിക്കെതിരേ തെളിവില്ലെന്ന് പൊലിസ്

Kerala
  •  4 days ago
No Image

ഇന്ദുജയുടെ മൃതദേഹത്തില്‍ മര്‍ദ്ദനമേറ്റ പാടുകള്‍, മകളെ കൊന്ന് കെട്ടിത്തൂക്കിയതെന്ന് പിതാവ്

Kerala
  •  4 days ago
No Image

'അടിച്ചാല്‍ തിരിച്ചടിക്കണം, പ്രസംഗം മാത്രമായാല്‍ പ്രസ്ഥാനം കാണില്ല'; വിവാദ പ്രസംഗവുമായി എം.എം മണി

Kerala
  •  4 days ago
No Image

മാന്നാര്‍ ജയന്തി വധക്കേസ്: ഭര്‍ത്താവിന് വധശിക്ഷ വിധിച്ച് കോടതി

Kerala
  •  4 days ago
No Image

'കുറ്റപ്പെടുത്തല്‍ നിര്‍ത്തി കൃത്യമായ കണക്ക് കൊണ്ടുവരൂ';  വയനാട് പുനരധിവാസത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി

Kerala
  •  4 days ago
No Image

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: വെട്ടിമാറ്റിയ ഭാഗങ്ങള്‍ പുറത്തുവിടുന്നതില്‍ ഇന്ന് ഉത്തരവില്ല, പുതിയ പരാതി കിട്ടി

Kerala
  •  4 days ago
No Image

ശരീരത്തില്‍ പരുക്കുകളൊന്നുമില്ല; നവീന്‍ ബാബുവിന്റേത് ആത്മഹത്യ തന്നെയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

Kerala
  •  4 days ago
No Image

ജയ് ശ്രീ രാം വിളിക്കാൻ ആവശ്യപ്പെട്ട് വീണ്ടും അഴിഞ്ഞാട്ടം; "അല്ലാഹ്.." എന്ന്  നിലവിളിച്ചതോടെ മർദ്ദനം കൂടി; മധ്യപ്രദേശിൽ മുസ്ലിം കുട്ടികൾ ഇരയായത് ഭീകരമായ ആക്രമണത്തിന്

National
  •  4 days ago
No Image

മുണ്ടക്കൈ ചൂരല്‍മല: ദുരന്തബാധിതർക്കുള്ള ഭക്ഷ്യക്കിറ്റ് വിതരണവും നിലച്ചു

Kerala
  •  4 days ago