2025 ലെ രാജ്യാന്തര ചാന്ദ്രദിന സമ്മേളനം അബൂദബിയില്‍
അബൂദബി 2025 ലെ രാജ്യാന്തര ചാന്ദ്രദിന സമ്മേളനത്തിന് അബൂദബി ആതിഥ്യം വഹിക്കും. ലക്‌സംബര്‍ഗില്‍ നടക്കുന്ന ബഹിരാകാശ വാരത്തോടനുബന്ധിച്ച് ഐക്യരാഷ്ട്ര സഭയുടെ രാജ്യാന്തര ചാന്ദ്രദിന ചെയര്‍മാന്‍ ഡോ. നാസര്‍ അല്‍ സഹാഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് പ്രഖ്യാപനം.
എമിറേറ്റ്‌സ് കൗണ്‍സില്‍ ഫോര്‍ വര്‍ക്ക് റിലേഷന്‍സ് ഡവലപ്‌മെന്റ് സിഇഒ ഡോ. സാലിം ബിന്‍ അബ്ദുല്ല അല്‍ വഹ്ഷി യുഎഇയെ പ്രതിനിധീകരിച്ച് യോഗത്തില്‍ പങ്കെടുത്തു. ബഹിരാകാശ പര്യവേഷണത്തിന്റെ ഭാവി സാധ്യതകള്‍, ബഹിരാകാശത്ത് ചെലുത്താന്‍ കഴിയുന്ന സ്വാധീനം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന സമ്മേളനത്തില്‍ രാജ്യാന്തര വിദഗ്ധര്‍, സംരംഭകര്‍, നൂതന കണ്ടുപിടിത്തക്കാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ലോകത്തിലെ ഏറ്റവും വലിയ വാര്‍ഷിക ബഹിരാകാശ പരിപാടിയാണ് ലോക ബഹിരാകാശ വാരം. ബഹിരാകാശ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ബോധവല്‍ക്കരണത്തിനും ഈ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്കും പഠനങ്ങള്‍ക്കും രാജ്യാന്തര സഹകരണം ശക്തിപ്പെടുത്തുന്നതിനും ഇത് ലക്ഷ്യമിടുന്നു.
Abu Dhabi is set to host the International Moon Day 2025, with the Moon Village Association partnering with the United Arab Emirates to make this event a success.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."