ജോയിന്റ് കമ്മീഷന്‍ സ്ഥാപിക്കാന്‍ ധാരണാപത്രത്തില്‍ ഒപ്പുവച്ച് ഇന്ത്യയും കുവൈത്തും
കുവൈത്ത് സിറ്റി: ജോയിന്റ് കമ്മീഷന്‍ സ്ഥാപിക്കുന്നതിനായി ധാരണാപത്രത്തില്‍ ഒപ്പുവെച്ച് ഇന്ത്യയും കുവൈത്തും. ഇന്ത്യക്കായി വിദേശകാര്യ മന്ത്രി എസ് ജയശങ്കറും കുവൈത്തിനായി വിദേശകാര്യ മന്ത്രി അബ്ദുല്ല അലി അല്‍ യഹ്യയും ബുധനാഴ്ചയാണ് വിദേശകാര്യ മന്ത്രിമാരുടെ തലത്തില്‍ സഹകരണത്തിനുള്ള സംയുക്ത കമ്മീഷന്‍ (ജെസിസി) സ്ഥാപിക്കുന്നതിനുള്ള ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്.
വ്യാപാരം, നിക്ഷേപം, വിദ്യാഭ്യാസം, സാങ്കേതികവിദ്യ, കൃഷി, സുരക്ഷ, സാംസ്‌കാരികം തുടങ്ങിയ മേഖലകളില്‍ പുതിയ സംയുക്ത വര്‍ക്കിംഗ് ഗ്രൂപ്പുകളുടെ രൂപീകരണവും കരാറിലുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താന്‍ ഇതു കാരണമാകും.
വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ ക്ഷണപ്രകാരം ഇന്ത്യയിലേക്കുള്ള ഔദ്യോഗിക സന്ദര്‍ശനത്തിലായിരുന്നു അബ്ദുല്ല അലി അല്‍ യഹ്‌യ. കുവൈത്ത് വിദേശകാര്യ മന്ത്രി എന്ന നിലയില്‍ അബ്ദുല്ല അലി അല്‍ യഹ്‌യയുടെ ആദ്യ ഔദ്യോഗിക ഇന്ത്യാ സന്ദര്‍ശനമാണിത്.
സന്ദര്‍ശന വേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരവും ആഴത്തിലുള്ളതുമായ ബന്ധം മുന്നോട്ട് കൊണ്ടുപോകുന്നതില്‍ ഇരുനേതാക്കളും ആത്മവിശ്വാസം പ്രകടിപ്പിച്ചു. ന്ത്യന്‍ പൗരന്മാരുടെ ക്ഷേമം ഉറപ്പാക്കിയതിന് കുവൈത്ത് നേതൃത്വത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."