കൃത്രിമ സൂര്യഗ്രഹണം സൃഷ്ടിച്ച് പഠനം; പ്രോബ-3 വിക്ഷേപണം വിജയം
ശ്രീഹരിക്കോട്ട: യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിക്ക് വേണ്ടിയുള്ള ഐ.എസ്.ആര്.ഒയുടെ വാണിജ്യ ബഹിരാകാശ ദൗത്യമായ പ്രോബ-3 ബഹിരാകാശ പേടകം വിക്ഷേപിച്ചു.
കൃത്രിമ സൂര്യഗ്രഹണം സൃഷ്ടിച്ച ശേഷം കൊറോണയെ കുറിച്ച് പഠിക്കലാണ് പ്രോബ്ര-3 ദൗത്യം. നേരത്തെ 2001ല്‍ ഇസ്രോ വിക്ഷേപിച്ച പോബ്ര-1, 2009ല്‍ വിക്ഷേപിച്ച പോബ്ര-2 എന്നീ ദൗത്യങ്ങളുടെ തുടര്‍ച്ചയാണ് പോബ്ര-3. യൂറോപ്യന്‍ സ്പേസ് ഏജന്‍സിയുടെ പ്രോബ 3 ദൗത്യത്തില്‍ രണ്ട് ഉപഗ്രഹങ്ങളാണുള്ളത്.
ഉപഗ്രഹത്തില്‍ സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇന്നലെ നടത്താനിരുന്ന ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് ബഹിരാകാശ കേന്ദ്രത്തില്‍ നിന്നുള്ള വിക്ഷേപണം അവസാന നിമിഷം മാറ്റിവച്ചത്.
ഇന്നലെ വൈകിട്ട് 4.08ന് പേടകം വിക്ഷേപിക്കാനായിരുന്നു ഇസ്രോ തീരുമാനിച്ചിരുന്നത്. എന്നാല്‍ വിക്ഷേപണത്തിന് മിനുട്ടുകള്‍ ബാക്കിനില്‍ക്കെയാണ് പ്രോബ്ര-3ല്‍ സാങ്കേതിക തകരാറുണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."