HOME
DETAILS

ഉത്തര്‍പ്രദേശില്‍ വന്ദേ ഭാരത് ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം

  
November 09 2024 | 08:11 AM

Uttar Pradesh Vande Bharat Express Derailment Attempt

ലഖ്‌നൗ: വന്ദേ ഭാരത് ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമമെന്ന് സംശയം. ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജ് ജില്ലയില്‍ വെള്ളിയാഴ്ച വൈകുന്നേരം 4:20 ഓടെയായിരുന്നു സംഭവം. ട്രെയിന്‍ വരുന്ന സമയത്ത് ഒരാള്‍ പാളത്തില്‍ ബൈക്ക് ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. ട്രെയിന്‍ ഈ ബൈക്കില്‍ ഇടിക്കുകയും ഏറെ ദൂരം വലിച്ചിഴച്ച് കൊണ്ടുപോകുകയും ചെയ്തു. 

ലോക്കോ പൈലറ്റ് എമര്‍ജന്‍സി ബ്രേക്കിട്ട് ട്രെയിന്‍ നിര്‍ത്തിയതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്. വാരണാസിയില്‍ നിന്ന് പ്രയാഗ്‌രാജ് ജംഗ്ഷനിലേക്ക് പോവുകയായിരുന്ന വന്ദേ ഭാരതിന് മുന്നിലാണ് യുവാവ് ബൈക്ക് ഉപേക്ഷിച്ച് കടന്നുകളഞ്ഞത്. ഝാന്‍സി സ്റ്റേഷന് സമീപം ബന്ദ്വ താഹിര്‍പൂര്‍ റെയില്‍വേ അടിപ്പാതയിലൂടെ ചില യുവാക്കള്‍ ബൈക്കുമായി റെയില്‍വേ ട്രാക്ക് മുറിച്ചുകടക്കുകയായിരുന്നു, തുടര്‍ന്ന് ട്രെയിന്‍ അടുത്തെത്തിയപ്പോള്‍ യുവാക്കള്‍ ബൈക്ക് ട്രാക്കില്‍ ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു.

ബൈക്കുമായി ട്രെയിന്‍ ശക്തമായി കൂട്ടിയിടിച്ചു, ഇടിയുടെ ആഘാതത്തില്‍ ട്രെയിനിനുള്ളില്‍ വലിയ കുലുക്കം അനുഭവപ്പെടുകയും ബൈക്ക് വലിച്ചിഴയ്ക്കുന്ന ശബ്ദം കേള്‍ക്കുകയും ചെയ്‌തെന്ന് യാത്രക്കാര്‍ പറഞ്ഞു. വാരണാസിയിലെ നോര്‍ത്ത് ഈസ്റ്റ് റെയില്‍വേയുടെ കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിക്കുകയും ജാഗ്രതാ നിര്‍ദേശം നല്‍കുകയും ചെയ്തു, തുടര്‍ന്ന് ഈ ട്രാക്കിലെ ഗതാഗതം നിര്‍ത്തിവെച്ചു. സംഭവത്തെ കുറിച്ച് ആര്‍പിഎഫും ജിആര്‍പിയും അന്വേഷണം നടത്തിവരുന്നു. ബൈക്ക് ഉടമയെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

An alarming incident occurred in Uttar Pradesh where an attempt was made to derail the Vande Bharat Express, highlighting concerns over rail safety and security.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജെ.സി ഡാനിയേല്‍ പുരസ്‌കാരം ഷാജി എന്‍ കരുണിന്

Kerala
  •  2 days ago
No Image

ലൈംഗിക പീഡനക്കേസിൽ സംവിധായകൻ രഞ്ജിത്തിന് ആശ്വാസം; തുടർനടപടികൾക്ക് സ്റ്റേ

Kerala
  •  2 days ago
No Image

റിസര്‍വ് ബാങ്കിന്റെ പുതിയ ഗവര്‍ണറായി സഞ്ജയ് മല്‍ഹോത്ര ചുമതലയേല്‍ക്കും

National
  •  2 days ago
No Image

മുണ്ടക്കൈ ദുരന്തം: ഉത്തരവാദിത്തത്തില്‍ നിന്നു കേന്ദ്രം ഒളിച്ചോടുന്നു, രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി 

Kerala
  •  2 days ago
No Image

കലോത്സവ വിവാദം:  നടിക്കെതിരായ പ്രസ്താവന പിന്‍വലിച്ച് മന്ത്രി വി.ശിവന്‍ക്കുട്ടി

Kerala
  •  2 days ago
No Image

വന്‍കിട ബഹുരാഷ്ട്ര കമ്പനികള്‍ക്ക് 15% നികുതി ഏര്‍പ്പെടുത്താനൊരുങ്ങി യുഎഇ

uae
  •  2 days ago
No Image

അമ്മു സജീവന്റെ മരണം; കോളജ് പ്രിന്‍സിപ്പലിനെ സ്ഥലം മാറ്റി, പ്രതികളായ 3 വിദ്യാര്‍ഥിനികള്‍ക്ക് സസ്‌പെന്‍ഷന്‍

Kerala
  •  2 days ago
No Image

ശബരിമല സീസണ്‍: ഹൈദരാബാദില്‍ നിന്നും കോട്ടയത്തേക്ക് പ്രത്യേക ട്രെയിന്‍ സര്‍വീസ്

Kerala
  •  2 days ago
No Image

'പേരു പോലും മറന്നു, നമ്പറുകളായിരുന്നു തിരിച്ചറിയല്‍ രേഖ' സിറിയന്‍ ജയിലുകളില്‍ അക്കങ്ങളായി ഒതുങ്ങിപ്പോയവര്‍ അനുഭവം പറയുന്നു 

International
  •  2 days ago
No Image

കഫിയയില്‍ പൊതിഞ്ഞ ഉണ്ണിയേശു ഫലസ്തീനിലെ വംശഹത്യാ ഇരകളോട് ഐക്യദാര്‍ഢ്യപ്പെട്ട് മാര്‍പ്പാപ്പ; ആക്രമണം അവസാനിപ്പിക്കാന്‍ ആഹ്വാനം

International
  •  2 days ago