HOME
DETAILS

കേന്ദ്രത്തിന്റെ അനുമതി ലഭിച്ചാലും കേരളത്തില്‍ കെ റെയില്‍ പദ്ധതി നടപ്പാകില്ല; വിഡി സതീശന്‍

  
November 05 2024 | 12:11 PM

VD Satheesan Rules Out K-Rail Project in Kerala

കൊച്ചി: കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയാലും സംസ്ഥാനത്ത് കെ റെയില്‍ പദ്ധതി നടപ്പാക്കാന്‍ പ്രതിപക്ഷം അനുവദിക്കില്ലെന്ന് വിഡി സതീശന്‍. പാരിസ്ഥിതികമായും സാമ്പത്തികമായും കേരളത്തിന് ഒരുപാട് ദുരന്തങ്ങള്‍ ഉണ്ടാക്കുന്നതാണ് കെ റെയില്‍ പദ്ധതിയെന്നും, ഇത് നടപ്പാക്കരുതെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാടെന്നും പ്രതിപക്ഷനേതാവ് വ്യക്തമാക്കി.

നിരവധി പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് സാധ്യതയുളള സംസ്ഥാനമാണ് കേരളം. കെ റെയില്‍ പാത നിര്‍മ്മിക്കുന്നത് 30 അടി ഉയരത്തില്‍ 300 കിലോമീറ്റര്‍ ദൂരത്തിലാണ്, കേരളത്തെ ഇല്ലായ്മ ചെയ്യുന്നതാണിതെന്നും സതീശന്‍ പറഞ്ഞു. സര്‍ക്കാര്‍ ഖജനാവില്‍ പണമില്ലാതെ ക്ഷേമപദ്ധതികള്‍ മുടങ്ങി കിടക്കുന്നതിനിടെയാണ് രണ്ട് ലക്ഷം കോടിയുടെ പദ്ധതിയുമായി കേരള സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. കേരളത്തെ ശ്രീലങ്കയാക്കാനാണ് സര്‍ക്കാരിന്റെ തീരുമാനമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. 

സ്പീഡ് ട്രെയിനിന് നിരവധി പരിഹാരമാര്‍ഗങ്ങളുണ്ട്. നിലവിലുള്ള റെയില്‍ പാതയുടെ വളവുകളില്‍ ആവശ്യമായ മാറ്റം വരുത്തുന്നതിനൊപ്പം ഓട്ടോമാറ്റിക് സിഗ്‌നല്‍ സിസ്റ്റം കൂടി വരുന്നതോടെ നാലരമണിക്കൂര്‍ കൊണ്ട് തിരുവനന്തപുരത്ത് നിന്ന് കാസര്‍കോട് എത്താന്‍ സാധിക്കും. അതേസമയം, അരമണിക്കൂര്‍ സമയലാഭത്തിന് വേണ്ടി സംസ്ഥാനത്ത് ഇതുപോലൊരു ദുരന്തം ഉണ്ടാക്കിവേക്കണ്ടതില്ലെന്നും സതീശന്‍ പറഞ്ഞു.

VD Satheesan, a key opposition figure in Kerala, has expressed strong reservations about the K-Rail project, stating it won't move forward in the state even if it receives central approval, citing concerns over its feasibility and potential impact.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൊഴിൽ നിയമലംഘനം; മസ്‌കത്തിൽ1551 പ്രവാസികൾ അറസ്റ്റിൽ

oman
  •  8 days ago
No Image

ആലപ്പുഴ അപകടത്തിൽ കെഎസ്ആര്‍ടിസി ഡ്രൈവറെ പ്രതിയാക്കി എഫ്ഐആര്‍

Kerala
  •  8 days ago
No Image

ദേശീയ ദിനാഘോഷത്തിനിടെ അശ്രദ്ധമായ ഡ്രൈവിങ്ങ്; വാഹനങ്ങൾ പിടിച്ചെടുത്ത് അജ്‌മാൻ പൊലിസ്

uae
  •  8 days ago
No Image

മൂന്ന് മാസമായി നടപടി യോഗങ്ങളിൽ പങ്കെടുത്തില്ല; തൃക്കാക്കര നഗരസഭാ മുൻ അധ്യക്ഷനെ അയോഗ്യയാക്കി

Kerala
  •  8 days ago
No Image

ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബർ 6 ന് ആരംഭിക്കും

uae
  •  8 days ago
No Image

ഡിസംബർ 20 മുതൽ കോഴിക്കോട് നിന്ന് അബൂദബിയിലേക്ക് പുതിയ സർവിസ് ആരംഭിച്ച് ഇൻഡിഗോ

uae
  •  8 days ago
No Image

തായ്ലൻഡിൽ നിന്ന് കൊണ്ട് വന്ന അപൂർവ ഇനം പക്ഷികളെ തിരിച്ചയച്ചു; പ്രതികൾ റിമാൻ്റിൽ

Kerala
  •  8 days ago
No Image

ഷെഡ്യൂളുകളിലെ കാലതാമസം; പ്രീമിയം ട്രെയിനുകളിലെ യാത്രക്കാർക്ക് സൗജന്യ ഭക്ഷണം ലഭിക്കും

National
  •  8 days ago
No Image

പിഞ്ചുകുഞ്ഞിനോട് ക്രൂരത; കിടക്കയില്‍ മൂത്രമൊഴിച്ചതിന് രണ്ടര വയസുകാരിയുടെ ജനനേന്ദ്രിയത്തില്‍ പരിക്കേല്‍പ്പിച്ചു

Kerala
  •  8 days ago
No Image

തിരൂർ കൂട്ടായിയിൽ മത്സ്യ ബന്ധനത്തിന് പോയ ബോട്ടുകൾ കൂട്ടിയിടിച്ച് യുവാവ് ദാരുണാന്ത്യം

Kerala
  •  8 days ago