എക്‌സാലോജിക്-സി.എം.ആര്‍.എല്‍ ഇടപാട്; സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ അന്വേഷണ ഏജന്‍സിക്ക് സമയം അനുവദിച്ച് ഹൈക്കോടതി
ന്യൂഡല്‍ഹി: എക്‌സോലോജികും സി.എം.ആര്‍.എല്ലും തമ്മിലുള്ള ഇടപാട് സംബന്ധിച്ച് അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹരജിയില്‍ എസ്.എഫ്.ഐ.ഒ(സീരിയസ് ഫ്രോഡ് ഇന്‍വസ്റ്റിഗേഷന്‍ ഓഫിസ്)ക്ക് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സമയം അനുവദിച്ച് ഡല്‍ഹി ഹൈക്കോടതി. 10 ദിവസത്തെ സമയമാണ് അനുവദിച്ചിരിക്കുന്നത്.
അന്വേഷണം റദ്ദാക്കണമെന്ന് ആശ്യപ്പെട്ട് സി.എം.ആര്‍.എല്ലാണ് ഹരജി നല്‍കിയത്. ഹരജി പരിഗണിക്കുന്നത് ഡല്‍ഹി ഹൈക്കോടതി ഡിസംബര്‍ നാലിനേക്ക് മാറ്റി.
അതേസമയം, ഹരജി അനന്തമായി നീട്ടിക്കൊണ്ട് പോകരുതെന്ന് സി.എം.ആര്‍.എല്‍ കോടതിയില്‍ ആവശ്യം ഉന്നയിച്ചു. കേസില്‍ തീര്‍പ്പ് ഉണ്ടാകുന്നത് വരെ അന്തിമ റിപ്പോര്‍ട്ട് ഫയല്‍ ചെയ്യാന്‍ എസ്.എഫ്.ഐ.ഒയെ അനുവദിക്കരുതെന്നും സി.എം.ആര്‍.എല്‍ ഹൈകോടതിയില്‍ ആവശ്യപ്പെട്ടു.
അന്വേഷണവുമായി മുന്നോട്ട് പോകാന്‍ ഡല്‍ഹി ഹൈക്കോടതി എസ്.എഫ്.ഐ.ഒക്ക് നേരത്തെ അനുമതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സി.എം.ആര്‍.എല്‍. ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളുടെയും വീണ വിജയന്‍ ഉള്‍പ്പടെ ഇടപാടുമായി ബന്ധപ്പെട്ട പലരുടെയും മൊഴി ഉദ്യോഗസ്ഥര്‍ രേഖപ്പെടുത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."