അബൂദബി; മുന്നറിയിപ്പില്ലാതെ ലെയ്ന്‍ മാറുന്നവര്‍ക്ക് 1000 ദിര്‍ഹം പിഴ
അബൂദബി: മുന്നറിയിപ്പില്ലാതെ പെട്ടെന്ന് ലെയ്ന്‍ മാറുന്നവര്‍ക്ക് 1000 ദിര്‍ഹം പിഴ ചുമത്തുമെന്ന് അബൂദബി പൊലിസ് അറിയിച്ചു. അശ്രദ്ധയോടെ വാഹനമോടിക്കുകയും പെട്ടെന്ന് ലെയ്ന്‍ മാറുകയും ചെയ്തതിനെ തുടര്‍ന്ന് പലതവണ കരണം മറിഞ്ഞ് എതിര്‍ ദിശയിലേക്കു പോയ വാഹനത്തിന്റെ 23 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ദൃശ്യം ഉയര്‍ത്തിക്കാട്ടിയാണ് പൊലിസ് മുന്നറിയിപ്പ്. തലനാരിഴയ്ക്കാണ് മറ്റു വാഹനങ്ങളുമായി കൂട്ടിയിടിച്ച് സംഭവിക്കേണ്ട അപകടം ഒഴിവായത്.
അമിത വേഗവും അശ്രദ്ധയോടെയുള്ള ഡ്രൈവിങ്ങുമാണ് അപകടത്തിന് കാരണമെന്ന് പൊലിസ് ചൂണ്ടിക്കാട്ടി. ഈ വാഹനം ഇടിക്കുന്നതില്‍നിന്ന് രക്ഷപ്പെടാനായി പിറകിലേക്കും വശങ്ങളിലേക്കും മാറിയ മറ്റുവാഹനങ്ങളും കൂട്ടിമുട്ടിയിരുന്നു. പെട്ടെന്ന് ലെയ്ന്‍ മാറുകയോ ഇടത്തോട്ടോ വലത്തോട്ടോ തിരിക്കുകയോ ചെയ്ത് ഗുരുതര അപകടമുണ്ടാക്കുന്നവര്‍ക്ക് 1000 ദിര്‍ഹം പിഴയും 4 ബ്ലാക്ക് പോയിന്റും ശിക്ഷയായി ലഭിക്കും. തെറ്റായ ദിശയില്‍ ഓവര്‍ടേക്ക് ചെയ്യുന്നവരില്‍ നിന്ന് കുറ്റത്തിന്റെ ഗൗരവം കണക്കിലെടുത്ത് 600 മുതല്‍ 1000 ദിര്‍ഹം വരെയാണ് പിഴ ഈടാക്കുക.
The Abu Dhabi government has introduced a new regulation, imposing a 1000 AED fine on trafic violations
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."