HOME
DETAILS
MAL
സഊദി അറേബ്യ: അൽ ഉലയിലെ ആകാശോത്സവം സമാപിച്ചു
October 07 2024 | 17:10 PM
അൽ ഉല സ്‌കൈസ് ഫെസ്റ്റിവൽ മൂന്നാം പതിപ്പ് 2024 ഒക്ടോബർ 5-ന് സമാപിച്ചു. സഊദി പ്രസ്സ് ഏജൻസിയാണ് ഇക്കാര്യംഅറിയിച്ചത്.
Third Edition of AlUla Skies Festival Concludes.https://t.co/00GOfrRLGf#SPAGOV pic.twitter.com/wwoCKxVtD6
— SPAENG (@Spa_Eng) October 6, 2024
2024 സെപ്റ്റംബർ 26-മുതലാണ് അൽ ഉലയിലെ മരുഭൂപ്രദേശത്ത് അരങ്ങേറുന്ന ഈ ആകാശോത്സവത്തിന് തുടക്കം കുറിച്ചത്.
അൽ ഉലയുടെ ഗാംഭീര്യം ഒരു പുത്തൻ കാഴ്ചപ്പാടിലൂടെ ആസ്വദിക്കുന്നതിന് അവസരമൊരുക്കുന്ന ഈ മേളയുടെ ഭാഗമായി ഇത്തവണ നിരവധി പരിപാടികൾ അരങ്ങേറിയിരുന്നത്.
സാഹസികത, പര്യവേക്ഷണം എന്നീ മേഖലകളെ സമന്വയിപ്പിച്ചാണ് ഇത്തവണത്തെ അൽ ഉല സ്‌കൈസ് ഫെസ്റ്റിവൽ ഒരുക്കിയത്. സന്ദർശകർക്കായി ഹോട്ട് എയർ ബലൂൺ റൈഡുകൾ, വാനനിരീക്ഷണം, ഹൈക്കിങ് എന്നിവ ഉൾപ്പടെയുള്ള പ്രവർത്തനങ്ങൾ ഇത്തവണത്തെ ആകർഷണമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."