ഹരിയാന നിയമ സഭാ തെരഞ്ഞെടുപ്പ്: പോസ്റ്റല്‍ വോട്ടില്‍ പകുതിയും കോണ്‍ഗ്രസിന്; ബി.ജെ.പിക്ക് 35% മാത്രം
ചണ്ഡിഗഡ്: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ കണക്കുകളും എക്‌സിറ്റ് പോള്‍ പ്രവചനങ്ങളും തെറ്റിച്ച ഫലം പുറത്തുവന്നതിനെച്ചൊല്ലിയുള്ള വിവാദങ്ങള്‍ നിലനില്‍ക്കെ പോസ്റ്റല്‍ വോട്ടില്‍ പകുതിയിലേറെയും കോണ്‍ഗ്രസിനെന്ന കണക്കുകള്‍ പുറത്ത്. ആകെയുള്ള പോസ്റ്റല്‍ വോട്ടുകളില്‍ 51.7 എന്ന സിംഹഭാഗവും ലഭിച്ചത് കോണ്‍ഗ്രസിനാണ്. അധികാരത്തിലേറിയ ബി.ജെ.പിക്ക് 34.89 ശതമാനം വോട്ടുകളാണ് ലഭിച്ചത്. സംസ്ഥാനത്തെ മൊത്തം വോട്ടുകളുടെ 0.57 ശതമാനമാണ് പോസ്റ്റല്‍ വോട്ടുകളുള്ളതെന്നും തെരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്കുകള്‍ പറയുന്നു.
90 അംഗ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 48 സീറ്റുകളോടെ ബി.ജെ.പി മൂന്നാമതും അധികാരത്തിലേറിയപ്പോള്‍ കോണ്‍ഗ്രസിന് 37 സീറ്റുകളാണ് നേടാനായത്. ആകെ പോള്‍ ചെയ്തതിന്റെ 39.94 ശതമാനം വോട്ടുകള്‍ ബി.ജെ.പിക്ക് ലഭിച്ചപ്പോള്‍ നേരിയ കുറവാണ് കോണ്‍ഗ്രസിനുണ്ടായത്. പാര്‍ട്ടിക്ക് ലഭിച്ചത് 39.09 ശതമാനം വോട്ടുകള്‍ ലഭിച്ചു. പരാജയപ്പെട്ട 34 നിയമസഭാ മണ്ഡലങ്ങളില്‍ ബി.ജെ.പിയേക്കാള്‍ കൂടുതല്‍ പോസ്റ്റല്‍ ബാലറ്റുകള്‍ കോണ്‍ഗ്രസ് നേടി.
ഹരിയാനയില്‍ ആകെ പോള്‍ ചെയ്തത് 80,105 പോസ്റ്റല്‍ ബാലറ്റുകളാണ്. ഇതില്‍ 41,417ഉം കോണ്‍ഗ്രസിനാണ് ലഭിച്ചത്. 27,952 എണ്ണം ബി.ജെ.പിയും സ്വന്തമാക്കി. പോളിങ് ഡ്യൂട്ടിയിലുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പുറമേ, സായുധ സേനയ്ക്കും അര്‍ധസൈനിക ഉദ്യോഗസ്ഥര്‍ക്കും അഗ്‌നിരക്ഷാ സേനയുമായി ബന്ധപ്പെട്ടവര്‍, ആംബുലന്‍സ് സേവനങ്ങള്‍, മറ്റ് അവശ്യ സേവനങ്ങള്‍, മുതിര്‍ന്ന പൗരന്മാര്‍ (85 വയസിനു മുകളില്‍ പ്രായമുള്ളവര്‍), വികലാംഗര്‍ എന്നിവര്‍ക്കുമാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ പോസ്റ്റല്‍ ബാലറ്റ് സൗകര്യം ഒരുക്കിയത്.
2014ലെ പൊതുതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 17.25 ശതമാനവും ബി.ജെ.പി 31.68 ശതമാനവും പോസ്റ്റല്‍ ബാലറ്റുകള്‍ നേടി. 2109 ആയപ്പോള്‍ പാര്‍ട്ടി നേടിയ തപാല്‍ ബാലറ്റുകള്‍ 44.34 ശതമാനമായി ഉയര്‍ന്നു. കോണ്‍ഗ്രസിന്റെ നേട്ടം 15.89 ശതമാനവുമായി കുറയുകയും ചെയ്തു.അതേസമയം, മുമ്പ് ബി.ജെ.പി വന്‍ ഭൂരിപക്ഷത്തിന് വിജയിച്ച ചില സംസ്ഥാനങ്ങളിലും കോണ്‍ഗ്രസായിരുന്നു കൂടുതല്‍ തപാല്‍ വോട്ടുകള്‍ നേടിയത്.
ഉദാഹരണത്തിന്, 2023ലെ മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ 230 സീറ്റുകളില്‍ 163ന്റെ ഭൂരിപക്ഷത്തോടെ ബി.ജെ.പി വിജയിച്ചപ്പോള്‍ പാര്‍ട്ടി നേടിയത് 36 ശതമാനം മാത്രം തപാല്‍ വോട്ടായിരുന്നു. എന്നാല്‍, കോണ്‍ഗ്രസിന് 57 ശതമാനം തപാല്‍ വോട്ടുകള്‍ ലഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."