ADVERTISEMENT
HOME
DETAILS

ഹരിയാനപ്പേടി; മഹാരാഷ്ട്രയില്‍ കരുതലോടെ കോണ്‍ഗ്രസ്

ADVERTISEMENT
  
Web Desk
October 15 2024 | 09:10 AM

Congress Learns from Haryana Defeat Strategizes for Maharashtra Elections

മുംബൈ: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കേറ്റ കനത്ത തിരിച്ചടിയില്‍നിന്ന് പാഠം ഉള്‍ക്കൊണ്ട് മഹാരാഷ്ട്രയില്‍ കരുതലോടെ നീക്കങ്ങള്‍ നടത്തി കോണ്‍ഗ്രസ്. ഭരണവിരുദ്ധ വികാരവും ബി.ജെ.പിയിലെ അനൈക്യവും സംസ്ഥാനത്ത് അനുകൂല തരംഗവും ഉണ്ടായിട്ടും ഹരിയാനയില്‍ പാര്‍ട്ടിക്കേറ്റ തിരിച്ചടി മഹാരാഷ്ട്രയില്‍ ആര്‍ത്തിക്കരുതെന്ന് ഹൈക്കമാന്‍ഡ് ശക്തമായ മുന്നറിയിപ്പാണ് മഹാരാഷ്ട്ര നേതൃത്വത്തിന് നല്‍കിയത്. സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളുടെ ഭാഗത്തുനിന്നുള്ള അമിത ആത്മവിശ്വാസത്തിനും അലംഭാവത്തിനുമെതിരേ കേന്ദ്രനേതൃത്വം മഹാരാഷ്ട്ര നേതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയതായി പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

പുതിയ സാഹചര്യത്തില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും പങ്കെടുത്ത അവലോകന യോഗം ഡല്‍ഹിയില്‍ ചേര്‍ന്നു. അമിത ആത്മവിശ്വാസം ഒഴിവാക്കാനും ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പ് നേരിടാനും ഹരിയാനയിലെ ഫലത്തില്‍നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊള്ളാനും രാഹുലും ഖാര്‍ഗെയും മഹാരാഷ്ട്ര നേതാക്കളോട് ആവശ്യപ്പെട്ടു. പ്രകടനപത്രികയ്ക്ക് അന്തിമരൂപം നല്‍കാന്‍ കോണ്‍ഗ്രസും സഖ്യകക്ഷികളും തമ്മിലുള്ള കൂടിക്കാഴ്ചകള്‍ ഇതിനകം മുംബൈയില്‍ നടന്നിട്ടുണ്ട്.

തന്ത്രങ്ങള്‍ മെനയുക കനുഗോലു
കോണ്‍ഗ്രസിനെ കര്‍ണാടകയില്‍ അധികാരത്തിലേറാന്‍ സഹായിച്ച തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനുഗോലുവാണ് മഹാരാഷ്ട്രയിലും പാര്‍ട്ടിക്കായി തന്ത്രങ്ങള്‍ മെനയുക. ഡല്‍ഹിയില്‍ ഇന്നലെ ചേര്‍ന്ന അവലോകന യോഗത്തില്‍ സുനില്‍ കനുഗോലുവും സംബന്ധിച്ചു.  പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയ്ക്കുള്ള നിര്‍ദേശങ്ങളും അദ്ദേഹം പങ്കുവച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

മഹായുദ്ധം നിര്‍ണായകം; മഹാരാഷ്ട്രയില്‍ പോരാട്ടം കനക്കും

National
  •  6 hours ago
No Image

കുന്നത്തുനാട്ടില്‍ അസാധാരണ നടപടിയുമായി ട്വന്റി20; സ്വന്തം പ്രസിഡന്റിനെ അവിശ്വാസത്തിലൂടെ പുറത്താക്കി

Kerala
  •  6 hours ago
No Image

വേഗമില്ലാതെ 'ഒരു പഞ്ചായത്തിൽ ഒരു കളിക്കളം' പദ്ധതി: ആദ്യഘട്ടത്തിലെ പ്രഖ്യാപനം 124, പൂർത്തിയായത് മൂന്നെണ്ണം മാത്രം

Kerala
  •  6 hours ago
No Image

സൈബർ പൊലിസ് സ്‌റ്റേഷനുകൾ കാമറക്കണ്ണിലേക്ക്; 20 സ്‌റ്റേഷനുകളിൽ സി.സി.ടി.വി സ്ഥാപിക്കാൻ അനുമതി

Kerala
  •  6 hours ago
No Image

ഗസ്സയില്‍ കഴിഞ്ഞത് മിസൈല്‍ ഇരമ്പം നിലയ്ക്കാത്ത 24 മണിക്കൂര്‍; കൊല്ലപ്പെട്ടത് 60 പേര്‍

International
  •  6 hours ago
No Image

പാലക്കാട് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഇടഞ്ഞ് പി സരിന്‍?; ഇന്ന് മാധ്യമങ്ങളെ കാണും, ഇടതു പക്ഷവുമായി ചര്‍ച്ച നടത്തിയെന്നും സൂചന

National
  •  7 hours ago
No Image

ഗ്രാമീണ കുടുംബങ്ങളുടെ ഭൂവുടമസ്ഥതയില്‍ കുറവ്

Kerala
  •  7 hours ago
No Image

കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ വൈജ്ഞാനിക രംഗത്തെ അമൂല്യരത്‌നം: എം.ടി അബ്ദുല്ല മുസ്‌ലിയാര്‍

Kerala
  •  7 hours ago
No Image

'കേരളത്തിലെ മദ്റസകളിൽ മതപഠനം മാത്രമാണ് നടക്കുന്നത്' - സർക്കാർ ഇടപെടാൻ ഉദ്ദേശിക്കുന്നില്ലെന്ന് മന്ത്രി അബ്ദുറഹ്മാൻ

Kerala
  •  7 hours ago
No Image

പള്ളികളില്‍ കയറി ജയ്ശ്രീറാം വിളി മതവികാരം വ്രണപ്പെടുത്തില്ലെന്ന് കര്‍ണാടക ഹൈക്കോടതി

National
  •  7 hours ago