HOME
DETAILS
MAL
ഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം
October 01 2024 | 14:10 PM
കോഴിക്കോട്: പട്ടാപ്പകല്‍ വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടറുമായി മോഷ്ടാക്കള്‍ കടന്നു. എളേറ്റില്‍ വട്ടോളി ചെറ്റക്കടവ് ചെറുകര നിസ്താറിന്റെ കെഎല്‍ 57 എല്‍ 6530 നമ്പര്‍ ഹോണ്ട ആക്ടീവ സ്‌കൂട്ടറാണ് രണ്ട് പേര്‍ മോഷ്ടിച്ചത്. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് മോഷണം നടന്നത്.
അതിനിടെ ഈ സ്‌കൂട്ടറുമായി രണ്ട് പേര്‍ കക്കോടി ഭാഗത്തു കൂടി സഞ്ചരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചിട്ടുണ്ട്. ഇരുവരും ചേര്‍ന്ന് സ്‌കൂട്ടര്‍ മോഷ്ടിച്ചിരിക്കാമെന്നാണ് നിഗമനം. ഹെല്‍മെറ്റ് ധരിച്ച് യാത്ര ചെയ്യുന്ന രണ്ട് പേരുടേയും പുറകില്‍ നിന്നുള്ള ദൃശ്യമാണ് പൊലീസിനു ലഭിച്ചത്.
A group of young individuals stole a scooter that was parked in front of a house during the afternoon.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."