HOME
DETAILS

അന്‍വറിന്റെ പിന്നില്‍ മതമൗലികവാദ സംഘടനകളെന്ന് പാലൊളി മുഹമ്മദ് കുട്ടി

  
September 30 2024 | 13:09 PM

Paloli Muhammad Kutty Alleges Fundamentalist Organizations Behind Anwars Removal

മലപ്പുറം: പിവി അന്‍വര്‍ എംഎല്‍എക്കെതിരെ ആരോപണവുമായി മുന്‍ മന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ പാലൊളി മുഹമ്മദ് കുട്ടി. മലപ്പുറം പ്രസ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പിവി അന്‍വറിന്റെ നീക്കത്തിന് പിന്നില്‍ എസ്.ഡി.പി.ഐയും ജമാഅത്തെ ഇസ്ലാമിയുമടക്കമുള്ള മതമൗലികവാദ സംഘടനകളാണെന്ന് പാലൊളി മുഹമ്മദ് കുട്ടി ആരോപിച്ചു.

ഇത്തരം സംഘടനകളാണ് അന്‍വറിന്റെ പൊതുസമ്മേളനം വിജയിപ്പിച്ചതെന്നും, നാട്ടില്‍ ഭിന്നിപ്പുണ്ടാക്കി നേട്ടം കൊയ്യുകയാണ് ഇവരുടെ ലക്ഷ്യമെന്നും, പാര്‍ട്ടി നിസ്‌ക്കാരം തടയാന്‍ ശ്രമിച്ചെന്ന ആരോപണം വില കുറഞ്ഞതാണെന്നും പാലൊളി മുഹമ്മദ് കുട്ടി ആരോപിച്ചു. സിപിഎം സംസ്ഥാന കമ്മിറ്റിയംഗം വി.പി.സാനു, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ വി.എം ഷൗക്കത്ത്, അബ്ദുള്ള നവാസ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി ഇഎന്‍ മോഹന്‍ദാസ് ദീര്‍ഘകാലമായി ഇവിടെ പ്രവര്‍ത്തിക്കുന്നയാളാണെന്നും, വര്‍ഗീയ ശക്തികള്‍ക്കെതിരെ അദ്ദേഹത്തിന്റെ നിലപാട് രാജ്യത്തെ ജനങ്ങള്‍ക്ക് അറിയാവുന്നതാണെന്നും, അങ്ങനെയുള്ള മോഹന്‍ദാസിനെയാണ് ആര്‍എസ്എസിനുവേണ്ടി പ്രവര്‍ത്തിക്കുന്നയാളായി ചിത്രീകരിച്ചതെന്നും പാലൊളി മുഹമ്മദ് കുട്ടി പറയുന്നു. രണ്ടു തവണ എംഎല്‍എയായ പിവി അന്‍വറിനെ വിജയിപ്പിക്കുന്നതിനായി ശക്തമായ പ്രവര്‍ത്തനം നടത്തിയ ജില്ലാ സെക്രട്ടറിയാണ് മോഹന്‍ദാസ്, ആരെ സന്തോഷിപ്പിക്കാനാണ് അദ്ദേഹത്തെ ഇത്തരത്തില്‍ വര്‍ഗീയ വാദിയാക്കുന്നതെന്ന് വ്യക്തമാണെന്നും പാലൊളി മുഹമ്മദ് കുട്ടി പറഞ്ഞു.

Paloli Muhammad Kutty, former Kerala minister, claims fundamentalist organizations are behind Anwari's removal, sparking controversy in Kerala politics.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

19 പൈസ ഇന്ധന സർചാർജ് ഡിസംബറിലും

Kerala
  •  12 days ago
No Image

രക്തസാക്ഷി ദിനം, യുഎഇ ദേശീയ ദിനം; ദുബൈയിലെ എല്ലാ റസിഡൻസി, പാസ്പോർട്ട് ഓഫീസുകളും അടച്ചിടും, GDRFA 

uae
  •  12 days ago
No Image

സത്യവാങ്‌മൂലം, സമ്മതപത്രം എന്നിവ 200 രൂപയുടെ മുദ്രപത്രത്തിൽ തയാറാക്കി സമർപ്പിക്കാൻ നിർബന്ധിക്കാനാവില്ല സർക്കുലർ പുറപ്പെടുവിച്ച് സർക്കാർ.

Kerala
  •  12 days ago
No Image

ഒറ്റപ്പാലം ത്രാങ്ങാലിയിൽ നടന്ന മോഷണത്തിൽ പുതിയ വഴിത്തിരിവ്; മോഷണം പോയെന്ന് കരുതിയിരുന്ന 63 പവൻ സ്വർണം വീട്ടിൽ തന്നെ കണ്ടെത്തി

Kerala
  •  12 days ago
No Image

ഭരണഘടനാവിരുദ്ധ പ്രസംഗം; മന്ത്രി സജി ചെറിയാനെതിരായ കേസ് ക്രൈംബ്രാഞ്ച് പ്രത്യേക സംഘം അന്വേഷിക്കും. 

Kerala
  •  12 days ago
No Image

45-ാമത് ജിസിസി ഉച്ചകോടിയുടെ ഒരുക്കങ്ങൾ പൂർത്തിയായി

Kuwait
  •  12 days ago
No Image

ഓട്ടോറിക്ഷ കുഴിയിൽ ചാടി ഡ്രൈവർ മരിച്ച സംഭവം; 16,10,000 രൂപ നഷ്ടപരിഹാരം നൽകാൻ വിധി

Kerala
  •  12 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്; തമിഴ്നാട്ടിലെ ആറ് ജില്ലകളില്‍ നാളെ സ്‌കൂളുകൾക്ക് അവധി

National
  •  12 days ago
No Image

മഹാരാഷ്ട്ര, ഹരിയാന  തെരഞ്ഞെടുപ്പ് പരാജയം; സമ്പൂര്‍ണ്ണ പുനസംഘടനക്ക് ഒരുങ്ങി കോണ്‍ഗ്രസ്

National
  •  12 days ago
No Image

രാത്രി ബസ് ഇറങ്ങി വീട്ടിലേക്ക് നടന്ന് പോവുകയായിരുന്ന വിദ്യാര്‍ത്ഥിനിക്ക് നേരെ അതിക്രമം ബിഹാര്‍ സ്വദേശി പിടിയില്‍

crime
  •  12 days ago