ട്രെയിന്‍ അപകടങ്ങള്‍ തടയുന്നത് ലക്ഷ്യമിട്ട് റെയില്‍വേയുടെ ബോധവല്‍ക്കരണ ക്യാമ്പയിന്‍ ഉദ്ഘാടനം വ്യാഴാഴ്ച
ട്രെയിന്‍ അപകടങ്ങള്‍ തടയുന്നത് ലക്ഷ്യമിട്ട് ബോധവല്‍ക്കരണ ക്യാമ്പയിന്‍ ആരംഭിക്കാന്‍ റെയില്‍വേ. തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്റെ ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ വച്ച് വ്യാഴാഴ്ച രാവിലെ 10.30ന് ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്യും. റെയില്‍വേ പൊലിസ് എസ് പി നകുല്‍ രാജേന്ദ്ര ദേശ്മുഖ്, റെയില്‍വേ സംരക്ഷണ സേന ഡിവിഷണല്‍ സെക്യൂരിറ്റി ഓഫീസര്‍ തന്‍വി പ്രഫുല്‍ ഗുപ്ത എന്നിവരുടെ നേതൃത്വത്തിലാണ് ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്.
ട്രെയിനുകള്‍ക്കുനേരെ ഉണ്ടാകുന്ന കല്ലേറ്, റെയില്‍പ്പാളങ്ങളില്‍ കല്ലുകളും മറ്റും വെച്ച് സൃഷ്ടിക്കുന്ന അപകടങ്ങള്‍, റെയില്‍വേ ലൈന്‍ മുറിച്ചുകടക്കുമ്പോള്‍ ട്രെയിന്‍ തട്ടിയുണ്ടാകുന്ന അപകടങ്ങള്‍ തുടങ്ങിയവക്കെതിരെയുള്ള ബോധവല്‍ക്കരണമാണ് ക്യാമ്പയിനിന്റെ പ്രഥമ ലക്ഷ്യം. ഇത്തരം കുറ്റകൃത്യങ്ങളില്‍ പെടുന്നവര്‍ അനുഭവിക്കേണ്ടിവരുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുകയുമാണ് ക്യാമ്പയിന്‍ പ്രധാനമായും ചെയ്യുന്നത്.
ഒക്ടോബര്‍ ഏഴുവരെ സംസ്ഥാനത്തെ എല്ലാ റെയില്‍വേ സ്റ്റേഷനുകളിലും ബോധവല്‍ക്കരണ പരിപാടികള്‍ നടക്കും ഇതില്‍ ക്ലാസുകള്‍, നാടകപ്രദര്‍ശനം, ഗാനം, പോസ്റ്റര്‍ വിതരണം തുടങ്ങിയവ ഉണ്ടായിരിക്കും. റെയില്‍വേ പാതകള്‍ക്ക് സമീപമുള്ള സ്‌കൂളുകള്‍, ട്രെയിന്‍ തട്ടി അപകടം ഉണ്ടാകാന്‍ സാധ്യതയുള്ള ഹോട്ട്‌സ്‌പോട്ട് മേഖലകള്‍ എന്നിവിടങ്ങളില്‍ പ്രത്യേക ശ്രദ്ധ ചെലുത്തിയാകും പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുക.
Indian Railways launches awareness campaign to curb train accidents, promoting safety measures among passengers and stakeholders, inaugurated on Thursday.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."