വയോജന ദിനത്തിൽ ദുബൈ എമിഗ്രേഷൻ പരിപാടികൾ സംഘടിപ്പിച്ചു
ദുബൈ: ഒക്ടോബർ 1ന് അന്താരാഷ്ട്ര വയോജന ദിന ഭാഗമായി എമിഗ്രേഷൻ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. തുഖർ സോഷ്യൽ ക്ലബ്ബിന്റെ സഹകരണത്തോടെ നടന്ന പരിപാടിയിൽ മുതിർന്ന പൗരന്മാരെ ഉൾപ്പെടുത്തി അനുസ്മരണ പരിപാടിയും സർഗാത്മക ശിൽപശാലകളും നടന്നു. വയോധികരുടെ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി മൺപാത്ര നിർമാണത്തിലും കരകൗശല വസ്തുക്കളിലും പ്രത്യേക പരിശീലന ശിൽപശാലകൾ ഉണ്ടായിരുന്നു.
40 മുതിർന്ന പൗരന്മാർ പങ്കെടുത്ത ഈ ശില്പശാല പരിശീലകരുടെ മേൽനോട്ടത്തിൽ നടന്നു. പ്രായമായവരുടെ സർഗാ ത്മകതയും കഴിവും ഉത്തേജിപ്പിക്കുന്നതിൽ ശ്രദ്ധേയമായ സംരംഭമായി മാറി ഇത്.തലമുറകളുടെ ആശയ വിനിമയം മെച്ചപ്പെടുത്താനും സമൂഹത്തിൻ്റെ സഹകരണത്തോടെ പ്രായമായവരുടെ ജീവിത നിലവാരം ഉയർത്താനുമുള്ള പ്രതിബദ്ധതയുടെ ഭാഗമായാണ് ചടങ്ങ് നടന്നതെന്ന് അധികൃതർ അറിയിച്ചു.
പ്രായമായവരുടെ കഴിവു കളെ ഉയർത്തിക്കാട്ടുന്നതിന് ഇത്തരത്തിലുള്ള പരിപാടികൾ മുഖ്യമാണ്. ഇത്തരം സാമൂഹിക പ്രധാനമായ പ്രവർത്തനങ്ങൾ പ്രായമായവരെയും പുതിയ തലമുറയെയും തമ്മിൽ ബന്ധപ്പെടുത്തുകയും പരസ്പര ബഹുമാനം വർധിപ്പിക്കുകയും ചെയ്യുന്നുവെന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."