ദുബൈ സഫാരി പാർക്ക് തുറന്നു
ദുബൈ: യു.എ.ഇയിൽ വേനൽക്കാലം അവസാനിച്ചതോടെ ദുബൈ സഫാരി പാർക്ക് തുറന്നു. പുതു സീസണിലെ ആദ്യ ദിനമായ ഇന്നലെ നിരവധി കുടുംബങ്ങളും വിനോദ സഞ്ചാരികളുമാണ് സഫാരി ആസ്വദിക്കാനെത്തിയത്. ആറ് വ്യത്യസ്ത പ്രമേയങ്ങളിൽ ആറ് സോണുകളായാണ് സഫാരി പാർക്ക് പ്രവർത്തിക്കുന്നത്. കാൽനടയായോ ഷട്ടിൽ ട്രെയിൻ വഴിയോ പാർക്ക് മുഴുവൻ കാണാൻ സന്ദർശകർക്ക് അവസരം ഒരുക്കിയിട്ടുണ്ട്.
ഇവിടത്തെ ആഫ്രിക്കൻ വില്ലേജിൽ മൃഗങ്ങളെ തൊട്ടടുത്ത് കാണാൻ സാധിക്കും. എല്ലാ സുരക്ഷാ മുൻകരുതലും സ്വീകരിച്ചുകൊണ്ടാണ് സഫാരി പാർക്ക് പ്രവർത്തിക്കുന്നതെന്ന് അധികൃതർ പറഞ്ഞു. 87 ജീവി വർഗങ്ങളിൽ പെട്ട 3000 മൃഗങ്ങളാണ് സഫാരി പാർക്കിലുള്ളത്. കടുത്ത വേനൽ കാലത്ത് സഫാരി പാർക്ക് അടച്ചിടുകയാണ് പതിവ്. ഇത് മൃഗങ്ങൾക്കുള്ള വിശ്രമ കാലമാണ്. പുതിയ സീസണിൽ ഇക്കഴിഞ്ഞ ജൂൺ 21ന് പിറന്ന കുഞ്ഞു കാണ്ടാ മൃഗവും ജനുവരിയിൽ ജനിച്ച മുന്ന് കരടി ക്കുഞ്ഞുങ്ങളും (ഏഷ്യാറ്റിക് ബ്ലാ ക്ക് കരടികൾ) സന്ദർശകർക്ക് പുതുമയാകും. മുതിർന്നവർക്ക് 55 ദിർഹമും, കുട്ടികൾക്ക് 25 ദിർഹമുമാണ് പ്രവേശന നിരക്ക്. മൂന്ന് വയസ്സിന് താഴെയുള്ള കുഞ്ഞുങ്ങൾക്കും നിശ്ചയ ദാർഢ്യക്കാർക്കും പ്രവേശനം സൗജന്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."