പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാൻ ബോധവൽകരണവുമായി മസ്കത്ത് മുനിസിപ്പാലിറ്റി
പ്ലാസ്റ്റിക് ഉപയോഗം പരമാവധി കുറയ്ക്കാൻ മസ്കത്ത് മുനിസിപ്പാലിറ്റി പൊതുസമൂഹത്തോട് ആവിശ്യപ്പെട്ടു. 2024 ഒക്ടോബർ 1-നാണ് മസ്കത്ത് മുനിസിപ്പാലിറ്റി ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തുവിട്ടത്.
സുസ്ഥിരതയിലൂന്നിയുള്ള പരിസ്ഥിതി ശീലങ്ങളിലൂടെ മുന്നേറാനും മുനിസിപ്പാലിറ്റി ജനങ്ങളോട് ആഹ്വാനം ചെയ്തു. ഇതിനായി മുനിസിപ്പാലിറ്റി നടത്തുന്ന ശ്രമങ്ങളിൽ അണിചേരാൻ പൊതുസമൂഹത്തോട് അവർ അഭ്യർത്ഥിച്ചു.
പ്ലാസ്റ്റിക് ഉപയോഗം പരമാവധി കുറച്ച് കൊണ്ട് പകരമായി പുനരുപയോഗിക്കാവുന്ന വസ്തുക്കൾ ഉപയോഗിക്കാൻ മുനിസിപ്പാലിറ്റി ആവശ്യപ്പെട്ടു. ആരോഗ്യമുള്ളതും, വൃത്തിയുള്ളതുമായ ഒരു പരിസ്ഥിതി കെട്ടിപ്പടുക്കുന്നതിനുള്ള ആശയങ്ങൾ ഉൾകൊള്ളുന്ന ഏതാനും പോസ്റ്ററുകൾ ഈ അറിയിപ്പിന്റെ ഭാഗമായി മുനിസിപ്പാലിറ്റി പൊതു ജനങ്ങൾക്കായി പങ്ക് വെച്ചിട്ടുണ്ട്.
“ഒത്തൊരുമിച്ച് ഒരു പ്ലാസ്റ്റിക് മുക്ത ഭാവിയ്ക്കായി”, “ശുചിത്വമേറിയ ഒരു പരിസ്ഥിതിയ്ക്കായി പ്ലാസ്റ്റിക് ഒഴിവാക്കുക”, “മാറ്റം നിങ്ങളാകട്ടെ: പോംവഴിയുടെ ഭാഗമാകൂ” തുടങ്ങിയ ആശയങ്ങൾ ഉൾക്കൊള്ളുന്നതാണ് ഈ പോസ്റ്ററിലെ ആശയങ്ങൾ.
ندعوكم للانضمام إلى جهودنا في تقليص استخدام البلاستيك، حيث تتجلى الرؤية في مجتمع يلتزم بالممارسات البيئية المستدامة. معًا، من خلال تقليل استهلاك البلاستيك واستخدام البدائل القابلة لإعادة الاستخدام، pic.twitter.com/wj4a7xnERE
— بلدية مسقط (@M_Municipality) October 1, 2024
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."