പോക്സോ കേസില്‍ മോന്‍സന്‍ മാവുങ്കലിനെ കോടതി വെറുതെവിട്ടു; ഒന്നാംപ്രതിയായ മാനേജര്‍ കുറ്റക്കാരന്‍
കൊച്ചി: മോന്‍സണ്‍ മാവുങ്കല്‍ പ്രതിയായ രണ്ടാമത്തെ പോക്സോ കേസില്‍ വിധി പറഞ്ഞ് പെരുമ്പാവൂര്‍ പോക്സോ കോടതി. കേസില്‍ മോന്‍സനെ കോടതി വെറുതെ വിട്ടു.അതേസമയം, ഈ കേസിലെ ഒന്നാംപ്രതി മോന്‍സണ്‍ മാവുങ്കലിന്റെ മാനേജറായിരുന്ന ജോഷി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി.പ്രതിയുടെ ശിക്ഷ ഉച്ചയ്ക്ക് ശേഷം വിധിക്കും.
കേസില്‍ മോന്‍സണ്‍ മാവുങ്കലിനെതിരെ പ്രേരണകുറ്റമാണ് ചുമത്തിയിരുന്നത്. മോന്‍സണ്‍ മാവുങ്കലിനെ ശിക്ഷിച്ച പോക്സോ കേസിലെ അതേ പരാതിക്കാരി തന്നെയാണ് ഈ കേസിലും പരാതി നല്‍കിയത്. ജോഷി പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവമറിഞ്ഞിട്ടും ഇത് മറച്ചുവെച്ചെന്നും പീഡനത്തിന് സഹായം ചെയ്തെന്നുമായിരുന്നു ഈ കേസിലെ രണ്ടാംപ്രതിയായ മോന്‍സനെതിരേ ചുമത്തിയ കുറ്റം.
ഇതേ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവിലാണ് നിലവില്‍ മോന്‍സണ്‍ മാവുങ്കല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."