താമരശ്ശേരി ചുരത്തില്‍ ലോറി ഡ്രൈവറെ കയ്യേറ്റം ചെയ്ത സംഭവം; മൂന്ന് പേര്‍ അറസ്റ്റില്‍
കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ ലോറി ഡ്രൈവറെ മര്‍ദ്ദിച്ച സംഭവത്തില്‍ മൂന്ന് പേരെ താമരശ്ശേരി പൊലിസ് അറസ്റ്റ് ചെയ്തു. കട്ടിപ്പാറ ആര്യന്‍കുളം സ്വദേശി ഉബൈദ്(23), മീനങ്ങാടി കൃഷ്ണഗിരി തെനക്കാട്ട്കുന്നത്ത് സഞ്ജീത് അഫ്താബ് (22), കട്ടിപ്പാറ മലയില്‍ വീട്ടില്‍ മുഹമ്മദ് ഷാദില്‍ (23) എന്നിവരെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ എട്ട് പേര്‍ക്കെതിരേ കേസെടുത്തിരുന്നു.
ഇന്നലെ രാത്രിയാണ് വ്യൂ പോയിന്റിന് സമീപം ലോറി ഡ്രൈവറായ കോഴിക്കോട് ചേളന്നൂര്‍ സ്വദേശി സോനുവിന് നേരെ ആക്രമണമുണ്ടായത്. ലോറി തെറ്റായ ദിശയില്‍ കാറിന് മുന്നിലേക്ക് കയറിവന്നു എന്നാരോപിച്ച് കാറിലുണ്ടായിരുന്നവരും ലോറി ഡ്രൈവറും തമ്മിലുണ്ടായ വാക്കുകര്‍ക്കമാണ്, പിന്നീട് കൈയ്യേറ്റത്തില്‍ അവസാനിച്ചത്. പ്രതികള്‍ സഞ്ചരിച്ച കാര്‍ പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട് കൂടാതെ മറ്റു പ്രതികള്‍ക്കായി അന്വേഷണം നടന്നുവരികയാണെന്നും പൊലിസ് പറഞ്ഞു.
Kerala Police arrested three individuals for allegedly hijacking a truck driver in Thamassery Churam, highlighting concerns over road safety and transportation security.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."