HOME
DETAILS

സി.പി.ഐയെ വെട്ടാന്‍ അന്‍വറിനെ പിന്തുണച്ചു, ഒടുവില്‍ സി.പി.എമ്മും വെട്ടിലായി

  
അശ്റഫ് കൊണ്ടോട്ടി
September 23 2024 | 01:09 AM

V Anwars Rise CPIM Faces Setback After Supporting Him Against CPI

മലപ്പുറം: നിയമസഭയിലേക്കും ലോക്സഭയിലേക്കും സി.പി.ഐ സ്ഥാനാര്‍ഥികളെ വെട്ടാന്‍ സി.പി.എം സ്വതന്ത്രവേഷത്തില്‍ അവതരിപ്പിച്ച പി.വി അന്‍വറിനാല്‍ ഒടുവില്‍ സി.പി.എമ്മും വെട്ടിലായി. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിക്കും എ.ഡി.ജി.പിക്കുമെതിരേ ഗുരുതര ആരോപണങ്ങളുന്നയിച്ച പി.വി അന്‍വര്‍ എം.എല്‍.എയെ മുഖ്യമന്ത്രിക്ക് പിറകെ സി.പി.എമ്മും തള്ളിപ്പറഞ്ഞതോടെ അന്‍വറിന്റെ രാഷ്ട്രീയ ഭാവി ഉറ്റുനോക്കുകയാണ് കേരളം.

കോണ്‍ഗ്രസ് പാരമ്പര്യമുള്ള പി.വി അന്‍വര്‍ 2011ല്‍ ഏറനാട് മണ്ഡലത്തില്‍ നിന്ന് സ്വതന്ത്ര സ്ഥാനാര്‍ഥിയായി രംഗത്തുവന്നതോടെയാണ് സി.പി.എമ്മിന്റെ അടുപ്പക്കാരനാകുന്നത്. ഏറനാട് മണ്ഡലത്തില്‍ സി.പി.ഐയിലെ അശ്റഫ് അലി കാളിയത്തായിരുന്നു എല്‍.ഡി.എഫ് സ്ഥാനാര്‍ഥി. ഇടത് സ്വതന്ത്രനായി അന്‍വറുമെത്തി. സി.പി.ഐ സ്ഥാനാര്‍ഥിയെ പിന്‍വലിക്കാതായതോടെ അന്‍വര്‍ അന്നത്തെ സി.പി.ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന സി.കെ ചന്ദ്രപ്പനെതിരേ കശുവണ്ടി അഴിമതി ആരോപണവുമായി രംഗത്തെത്തി. ഇതിനെതിരേ എ.ഐ.വൈ.എഫും സി.പി.ഐയും വന്നു. പിന്നീട് സി.പി.എം ഇടപെട്ടാണ് പടലപ്പിണക്കം തീര്‍ത്തത്. ആ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിലെ ഔദ്യോഗിക സ്ഥാനാര്‍ഥിയെ നാലാം സ്ഥാനത്തേക്ക് തള്ളി പി.വി അന്‍വര്‍ രണ്ടാമനായി. സി.പി.എമ്മിന്റെ പിന്തുണ അന്‍വറിന് ലഭിച്ചപ്പോള്‍ സി.പി.ഐ സ്ഥാനാര്‍ഥി 2,700 വോട്ടുമായി ബി.ജെ.പിക്കും പിറകിലായി.

2014ല്‍ വയനാട് മണ്ഡലത്തില്‍നിന്ന് ലോക്സഭയിലേക്ക് പി.വി അന്‍വര്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ചതും സി.പി.ഐക്കായിരുന്നു തിരിച്ചടിയായത്. യു.ഡി.എഫ് സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസിലെ എം.ഐ ഷാനവാസും എല്‍.ഡി.എഫിന് സി.പി.ഐയുടെ സത്യന്‍ മൊകേരിയുമായിരുന്നു മുന്നണി സ്ഥാനാര്‍ഥികള്‍. അന്ന് സത്യന്‍ മൊകേരി പരാജയപ്പെട്ടത് 20,870 വോട്ടുകള്‍ക്കാണ്. പി.വി അന്‍വര്‍ സ്വന്തമാക്കിയത് അരലക്ഷത്തോളം വോട്ടുകളും. ഇതോടെ സി.പി.ഐയുടെ കണ്ണിലെ കരടായ അന്‍വര്‍ സി.പി.എമ്മിന്റെ ഇഷ്ടക്കാരനായി.
2016ലാണ് നിലമ്പൂരില്‍ സി.പി.എം സ്വതന്ത്രനായി മത്സരിച്ച് അന്‍വര്‍ നിയമസഭയിലെത്തുന്നത്. ആര്യാടന്‍ മുഹമ്മദിന്റെ തട്ടകം പിടിച്ച അന്‍വര്‍ സി.പി.എമ്മില്‍ സ്വതന്ത്രനെന്നതിലപ്പുറം കരുത്തുള്ളവനായി. 2019ല്‍ പൊന്നാനിയില്‍ നിന്ന് ലോക്സഭയിലേക്ക് എല്‍.ഡി.എഫ് സ്വതന്ത്രനായി മത്സരിക്കാനെത്തിയതും സി.പി.ഐയുടെ എതിര്‍പ്പിനിടയാക്കി. കാലങ്ങളായി സി.പി.ഐക്ക് നല്‍കുന്ന സീറ്റിലാണ് സി.പി.എം സ്വതന്ത്ര സ്ഥാനാര്‍ഥിയെ നിര്‍ത്തിയത്.

2021ല്‍ നിലമ്പൂരില്‍ നിന്ന് വീണ്ടും നിയമസഭയിലെത്തിയ പി.വി അന്‍വര്‍ മുഖ്യമന്ത്രിയുടേയും സി.പി.എമ്മിന്റേയും അടുപ്പം ഊട്ടിയുറപ്പിച്ചു. ഇതിനിടെ അന്‍വറിനെതിരേ ആരോപണങ്ങളും നിരവധി കേസുകളുമുണ്ടായി.പലതിലും സി.പി.എം തടയിട്ട് പ്രതിരോധിച്ചു.
എന്നാല്‍ പൊലിസിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിക്കുമെതിരേ ഗുരുതര ആരോപണങ്ങളുമായി രംഗത്തുവന്നതോടെയാണ് പി.വി അന്‍വര്‍ സി.പി.എമ്മിന് കണ്ണിലെ കരടായത്. അന്‍വറിനെ മുഖ്യമന്ത്രിയും പാര്‍ട്ടിയും താക്കീത് നല്‍കി കൈയൊഴിഞ്ഞതോടെ നിലമ്പൂരില്‍ അന്‍വറിന്റെ രാഷ്ട്രീയ ഭാവി അവസാനിക്കുമോ എന്ന ചോദ്യത്തിന് പ്രസക്തിയേറി.

P.V. Anwar's recent political maneuvers have led to significant repercussions for CPI(M) as they attempt to distance themselves after his serious allegations against key officials. Anwar's political future in Kerala is now under scrutiny.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




ADVERTISEMENT
No Image

സ്‌പോണ്‍സര്‍ഷിപ്പിലൂടെ ലഭിച്ചത് 11.45 കോടി, പരസ്യത്തിന് വേണ്ടി മാത്രം 25 ലക്ഷം ചെലവ്; കേരളീയം പരിപാടിയിലെ കണക്കുകള്‍ പുറത്ത്

Kerala
  •  3 days ago
No Image

50,000 രൂപ കൈക്കൂലി വാങ്ങി; മൂവാറ്റുപുഴ മുന്‍ ആര്‍.ഡി.ഒയ്ക്ക് 7 വര്‍ഷം തടവും 25000 രൂപ പിഴയും ശിക്ഷ

Kerala
  •  3 days ago
No Image

മദ്രസകള്‍ അടച്ചുപൂട്ടാനുള്ള ബാലാവകാശ സമിതിയുടെ ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രിംകോടതി; കേന്ദ്രത്തിന് നോട്ടിസ് അയച്ചു

National
  •  3 days ago
No Image

'പാലക്കാടന്‍ കാവിക്കോട്ടയിലേക്ക് സ്വാഗതം'; ശോഭാ സുരേന്ദ്രന്റെ ഫ്‌ളക്‌സ് ബോര്‍ഡ് കത്തിച്ച നിലയില്‍

Kerala
  •  3 days ago
No Image

പി.പി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി; ഹരജിയില്‍ വാദം 24 ന്

Kerala
  •  3 days ago
No Image

എ.ഡി.എമ്മിന്റെ മരണം: പ്രശാന്തനെ പിരിച്ചുവിടും; വിശദമായ അന്വേഷണം നടത്തുമെന്നും മന്ത്രി വീണാ ജോര്‍ജ്

Kerala
  •  3 days ago
No Image

മുളകുപൊടി വിതറി ബന്ദിയാക്കി കാറില്‍ നിന്ന് പണംതട്ടിയ കേസില്‍ ട്വിസ്റ്റ്; പരാതിക്കാരനടക്കം 3 പേര്‍ അറസ്റ്റില്‍

Kerala
  •  3 days ago
No Image

പ്രശാന്തിനെതിരേ നടപടി; പ്രിന്‍സിപ്പലില്‍ നിന്ന് വിശദീകരണം തേടി ആരോഗ്യവകുപ്പ്

Kerala
  •  3 days ago
No Image

സി.പി.എം നേതാവ് കെ.ജെ ജേക്കബ് അന്തരിച്ചു

Kerala
  •  3 days ago
No Image

ഉള്ള്യേരിയില്‍ തെരുവ് നായ്ക്കളുടെ കടിയേറ്റു 12 പേര്‍ക്ക് പരുക്ക്

Kerala
  •  3 days ago