സ്‌പോണ്‍സര്‍ഷിപ്പിലൂടെ ലഭിച്ചത് 11.45 കോടി, പരസ്യത്തിന് വേണ്ടി മാത്രം 25 ലക്ഷം ചെലവ്; കേരളീയം പരിപാടിയിലെ കണക്കുകള്‍ പുറത്ത്
തിരുവനന്തപുരം: 2023 ലെ കേരളീയം പരിപാടി നടത്തിപ്പിന്റെ കണക്കുകള്‍ പുറത്ത്. ആകെ 5,68,25,000 രൂപയാണ് കേരളീയം പരിപാടിക്ക് വേണ്ടി ടൂറിസം വകുപ്പ് ചെലവഴിച്ചത്. സ്‌പോണ്‍സര്‍ഷിപ്പിലൂടെ 11.47 കോടി രൂപ പരിപാടിക്ക് ലഭിച്ചു. ടൈം സ്‌ക്വയറില്‍ വീഡിയോ പ്രദര്‍ശിപ്പിച്ചതിന് 8. 29 ലക്ഷം രൂപയാണ് ചിലവ് വന്നത്.
എക്‌സിബിഷന്‍ കമ്മിറ്റി 5.43 കോടി രൂപ ചിലവഴിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നിയമസഭയില്‍ എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എയുടെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പിണറായി വിജയനാണ് കണക്കുകള്‍ വിശദമാക്കിയത്.
25 ലക്ഷം രൂപയാണ് പരിപാടിയുടെ പരസ്യത്തിന് വേണ്ടി മാത്രം ചെലവാക്കിയത്. വിവിധ ഏജന്‍സികള്‍ക്ക് നല്‍കാനുള്ള കുടിശിക നല്‍കാനായി 4.63 കോടിയും അനുവദിച്ചു. വിവരപൊതുജനസമ്പര്‍ക്ക ഡയറക്ടറുടെ പേരില്‍ തുടങ്ങിയ ബാങ്ക് അക്കൗണ്ടുകളിലാണ് സ്‌പോണ്‍സര്‍ഷിപ്പ് തുക എത്തിയത്. എന്നാല്‍ പണം നല്‍കിയവരുടെ പേരുവിവരങ്ങള്‍ ലഭ്യമല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."