HOME
DETAILS

സര്‍വകലാശാല ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്: സാധ്യത പട്ടിക പ്രസിദ്ധീകരിച്ച് പിഎസ്‌സി 

ADVERTISEMENT
  
Web Desk
September 19 2024 | 16:09 PM

PSC University Last Grade Servant Recruitment Probability List Out Apply Now

തിരുവനന്തപുരം; പിഎസ്‌സി കേരളത്തിലെ സര്‍വകലാശാലകളിലെ ലാസ്റ്റ് ഗ്രേഡ് സര്‍വന്റ് തസ്തികയുടെ സാധ്യതാ പട്ടിക പ്രസിദ്ധീകരിച്ചു. പിഎസ്‌സിയുടെ വെബ്‌സൈറ്റിലും ഉദ്യോഗാര്‍ഥികളുടെ പ്രൊഫൈലിലും വിശദവിവരങ്ങള്‍ ലഭ്യമാണ്. സര്‍വകലാശാലാ ലാസ്റ്റ് ഗ്രേഡ് സര്‍വന്റ് തസ്തികയില്‍ ആദ്യമായാണ് പിഎസ്‌സി തിരഞ്ഞെടുപ്പു നടത്തുന്നത്. വര്‍ഷങ്ങളായി എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയും അല്ലാതെയുമാണ് ഈ തസ്തികയിലെ നിയമനങ്ങള്‍ നടത്തിയിരുന്നത്.

ആയിരത്തോളം ലാസ്റ്റ് ഗ്രേഡ് ഒഴിവുകള്‍ കേരളത്തിലെ സര്‍വകലാശാലകളില്‍ നിലവിലുണ്ടെന്നാണു വിവരമെങ്കിലും ഇതുവരെ പിഎസ്‌സിയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന ഒഴിവുകള്‍ വളരെ കുറച്ച് മാത്രമാണ്. എംജി, കണ്ണൂര്‍, വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സ്, കാലിക്കറ്റ്, അഗ്രികള്‍ചറല്‍, ശ്രീ ശങ്കരാചാര്യ, കുഫോസ്, ഹെല്‍ത്ത് സയന്‍സ് സര്‍വകലാശാലകള്‍ എന്നിവിടങ്ങളില്‍ ആണ് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കേരള സര്‍വകലാശാലയില്‍ ഇതുവരെ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വിവിധ വകുപ്പുകളില്‍ ലാസ്റ്റ് ഗ്രേഡ് സര്‍വന്റ് തസ്തികയില്‍ ഒഴിവുകള്‍ കുറഞ്ഞു വരുന്ന സാഹചര്യമാണുള്ളത് അതുകൊണ്ടുതന്നെ തൊഴിലന്വേഷകര്‍ ഏറെ പ്രതീക്ഷയോടെ കാണുന്ന തസ്തികയാണിത്.

മെറിറ്റും സംവരണവും അട്ടിമറിച്ചു കൊണ്ടുള്ള രാഷ്ട്രീയനിയമനമാണ് സര്‍വകലാശാലകളിലെ ലാസ്റ്റ് ഗ്രേഡ് തസ്തികയില്‍ ഭൂരിഭാഗവും നടക്കുന്നതെന്ന ആക്ഷേപം വ്യാപകമായിരുന്നു. പലപ്പോഴായി ഇങ്ങനെ നിയമിക്കപ്പെട്ട പലരും സ്ഥിരപ്പെട്ടിട്ടുണ്ട്. നിയമനം പിഎസ്‌സി ഏറ്റെടുത്ത ശേഷവും ഇത്തരം സ്ഥിരപ്പെടുത്തല്‍ നീക്കങ്ങള്‍ സജീവമാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. നിയമനം പിഎസ്‌സിക്കു വിട്ട തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നതും താല്‍ക്കാലിക നിയമനം നേടിയവരെ സ്ഥിരപ്പെടുത്തുന്നതും നിയമനിഷേധമാണ്. വിവിധ സര്‍വകലാശാലകളിലായി ഈ തസ്തികയില്‍ നിലവിലുള്ള ഒഴിവുകള്‍ പിഎസ്‌സിക്കു റിപ്പോര്‍ട്ട് ചെയ്‌തെന്ന് ഉറപ്പാക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കണമെന്നാണ് ഉദ്യോഗാര്‍ഥികളുടെ ആവശ്യപ്പെടുന്നത്.

Public Service Commission, Kerala, announces probability list for Last Grade Servant posts in universities. Apply online and check recruitment details, eligibility, and selection process.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

പി.വി അന്‍വര്‍ എംഎല്‍എയുടെ ആരോപണങ്ങള്‍; എഡിജിപി എം.ആര്‍ അജിത്ത് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്; സുജിത് ദാസിനെതിരെയും അന്വേഷണം

Kerala
  •  7 hours ago
No Image

സിബിഐ അറസ്റ്റ്; ആര്‍ജി കര്‍ മെഡിക്കല്‍ കോളജിലെ മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കി

National
  •  8 hours ago
No Image

'ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പൂഴ്ത്തിവച്ചു' പി. ശശിക്കെതിരെ സിപിഎമ്മിന് പരാതി എഴുതിനല്‍കി പി.വി അന്‍വര്‍ എംഎല്‍എ

Kerala
  •  9 hours ago
No Image

എം പോക്‌സ്: രോഗിയുടെ ആരോഗ്യനില തൃപ്തികരം, മലപ്പുറം സ്വദേശിയുടെ സമ്പര്‍ക്കപട്ടികയില്‍ 23 പേര്‍

Kerala
  •  9 hours ago
No Image

ലൈംഗികാതിക്രമം; സംവിധായകന്‍ വി.കെ പ്രകാശിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു

Kerala
  •  9 hours ago
No Image

മലപ്പുറത്ത് ഏഴ് പേര്‍ക്ക് നിപ രോഗലക്ഷണം; 37 പേരുടെ പരിശോധന ഫലം നെഗറ്റീവ്

Kerala
  •  10 hours ago
No Image

അര്‍ജുന്‍ ദൗത്യം; ഡ്രഡ്ജര്‍ ഷിരൂരിലേക്ക് 

Kerala
  •  11 hours ago
No Image

എറണാകുളം -ആലപ്പുഴ റൂട്ടില്‍ ഗതാഗത നിയന്ത്രണം; ക്രമീകരണങ്ങള്‍ ഇങ്ങനെ..

Kerala
  •  11 hours ago
No Image

ബെംഗളൂരുവില്‍ സ്വകാര്യ ആശുപത്രി ഐസിയുവില്‍ തീപിടിത്തം; ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു

National
  •  11 hours ago
No Image

എം.സി റോഡില്‍ കെ.എസ്.ആര്‍.ടി.സി ബസും പിക്കപ്പും കൂട്ടിയിടിച്ച് എട്ടുപേര്‍ക്ക് പരുക്ക്; രണ്ട് പേരുടെ നില ഗുരുതരം

Kerala
  •  12 hours ago