HOME
DETAILS

നിപ ബാധിച്ച് മരിച്ച 24 കാരന്‍ ഇരുമ്പന്‍പുളി കഴിച്ചിരുന്നതായി ബന്ധുക്കള്‍

ADVERTISEMENT
  
Web Desk
September 17 2024 | 02:09 AM

Nipah Virus Outbreak in Kerala 24-Year-Old Dies After Consuming Irumban Puli

വണ്ടൂര്‍: നടുവത്ത് നിപ ബാധിച്ച് മരിച്ച 24 കാരന്‍ ഇരുമ്പന്‍പുളി കഴിച്ചിരുന്നതായി ബന്ധുക്കള്‍. വീടിന് സമീപത്തെ മരത്തില്‍ നിന്നാണ് പുളി പറിച്ചതെന്നും ഇവര്‍ പറയുന്നു. 

കഴിഞ്ഞ 23ന് പുലര്‍ച്ചെ നാട്ടിലെത്തിയ യുവാവിന് സെപ്തംബര്‍ ആറിനാണ് പനി ബാധിച്ചത്. 27, 28, 29, 30 തീയതികളിലാണ് യുവാവ് പുറത്ത് പോയത്. ആ ദിവസങ്ങളില്‍ യുവാവ് എവിടെയൊക്കെ പോയെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ ആരോഗ്യവകുപ്പ്. യുവാവിന്റെ സഞ്ചാരപാത പരിശോധിക്കാന്‍ നാലംഗ സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

അതേസമയം, മഞ്ചേരി മെഡിക്കല്‍ കോളജാശുപത്രിയില്‍ ട്രയാജ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിപ സാന്നിധ്യം കണ്ടെത്തിയ മേഖലയില്‍ നിന്നെത്തുന്നവര്‍ക്കും രോഗിയുമായി രണ്ടാം സമ്പര്‍ക്കത്തിലുള്ളവര്‍ക്കും പരിഗണന നല്‍കാനാണ് ഈ സംവിധാനം. ആശുപത്രിയിലെത്തുന്ന രോഗികളുടെ ശരീര താപനില, ഓക്‌സിജന്‍ ലെവല്‍, രക്തസമ്മര്‍ദം തുടങ്ങിയവ ആദ്യം രേഖപ്പെടുത്തും.

നഴ്‌സിങ് സൂപ്രണ്ടിനോ അത്യാഹിത വിഭാഗത്തിന്റെ ചുമതലയുള്ള ഹെഡ് നഴ്‌സിനോ അല്ലെങ്കില്‍ പരിശീലനം ലഭിച്ച സ്റ്റാഫ് നഴ്‌സിനോ ആണ് ട്രയാജിന്റെ ചുമതല. രോഗികളുടെ ആരോഗ്യനില പരിശോധിച്ച് ഏത് വിഭാഗമാണെന്ന് തീരുമാനിക്കുന്നത് ഇവരുടെ ചുമതലയാണ്.

ഇവിടെ ആധുനിക സൗകര്യങ്ങളോടെയുള്ള ബയോ സേഫ്റ്റി ലെവല്‍2 വൈറോളജി ലാബ് പ്രവര്‍ത്തനസജ്ജമായിട്ടുണ്ട്. അക്കാദമിക് കെട്ടിടത്തിലെ ആര്‍.ടി.പി.സി.ആര്‍ ലാബിനോട് ചേര്‍ന്നാണ് പുതിയ ലാബ് സജ്ജീകരിച്ചിരിക്കുന്നത്.

നിപ വൈറസ് ബാധയെത്തുടര്‍ന്ന് മരിച്ച വണ്ടൂര്‍ നടുവത്ത് സ്വദേശിയുടെ ബന്ധുക്കളായ പത്ത് പേരുടെ സ്രവസാമ്പിളുകള്‍ പരിശോധിച്ചാണ് പ്രവര്‍ത്തനം തുടങ്ങിയത്. ഇവര്‍ ആശുപത്രിയിലെ പ്രത്യേക വാര്‍ഡില്‍ നിരീക്ഷണത്തിലാണ്.  പ്രാഥമിക പരിശോധനയില്‍ വൈറസ് സാന്നിധ്യം കണ്ടെത്തിയാല്‍ മാത്രം സൂക്ഷ്മപരിശോധനക്കായി പുണെ വൈറോളജി ലാബിലേക്കയക്കാനാണ് നിര്‍ദേശം.

ജില്ലയില്‍ വൈറസ്ബാധ മൂലമുള്ള രോഗങ്ങള്‍ കൂടുന്ന സാഹചര്യത്തിലാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പുതിയ വൈറോളജി ലാബ് സജ്ജീകരിച്ചത്. ഇതിനായി 1.96 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചിരുന്നു.

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വീണ്ടും ഐസൊലേഷന്‍ വാര്‍ഡ് തുറന്നിട്ടുണ്ട്. പതിവുപോലെ കെ.എച്ച്.ആര്‍.ഡബ്ല്യു.എസ് പേ വാര്‍ഡ് കെട്ടിടത്തിന്റെ താഴെ നിലയിലാണ് ഐസൊലേഷന്‍ വാര്‍ഡ് ഒരുക്കിയത്. നിലവില്‍ മലപ്പുറത്തു നിന്ന് നിരീക്ഷണത്തിലുള്ള ആരെയും കോഴിക്കോട്ടേക്ക് മാറ്റിയിട്ടില്ല.

നിപ ലക്ഷണങ്ങളോടെ അത്യാഹിത വിഭാഗം, ഒ.പി. എന്നിവിടങ്ങളില്‍ വരുന്നവരെ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലാക്കും. മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തിലും മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കിയിട്ടുണ്ട്.

A 24-year-old from Vandoor, Kerala, dies due to Nipah virus. Family claims he consumed Irumban Puli from a local tree. Health officials are tracking his movements, while hospitals enhance triage and safety measures. Learn more about Nipah outbreak and precautions.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

ആര്‍.എസ്.എസുമായി രഹസ്യചര്‍ച്ച നടത്തുന്ന എ.ഡി.ജി.പി ഇടതുപക്ഷത്തിനും ഭരണത്തിനും കളങ്കം, മാറ്റിനിര്‍ത്തണമെന്ന് സി.പി.ഐ

Kerala
  •  5 hours ago
No Image

പേജര്‍, വാക്കിടോക്കി സ്‌ഫോടനം: തിരിച്ചടിച്ച് ഹിസ്ബുല്ല, ഇസ്‌റാഈലില്‍ റോക്കറ്റാക്രമണം

International
  •  5 hours ago
No Image

തൃപ്രയാറില്‍ കണ്ടെയ്‌നര്‍ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ചു; രണ്ട് യുവാക്കള്‍ മരിച്ചു

Kerala
  •  5 hours ago
No Image

പൾസർ സുനി ഇന്ന് വിചാരണക്കോടതിയിൽ ജാമ്യാപേക്ഷ നൽകും

Kerala
  •  6 hours ago
No Image

പേജര്‍, വാക്കിടോക്കി സ്‌ഫോടനം; മരണം 34 , 3250 പേര്‍ക്ക് പരുക്ക്; ആക്രമണത്തിന് പിന്നില്‍ മൊസാദെന്ന് ഹിസ്ബുല്ല, പ്രതികരിക്കാതെ ഇസ്‌റാഈല്‍ 

International
  •  6 hours ago
No Image

ഹേമ കമ്മിറ്റി: 20 പേരുടെ മൊഴി ഗൗരവതരം, കേസ് പരാതിയുണ്ടെങ്കില്‍ മാത്രമെന്ന് അന്വേഷണ സംഘം

Kerala
  •  6 hours ago
No Image

പൊലിസ് സംവിധാനം താറുമാറായി; ബംഗ്ലാദേശില്‍ സൈന്യത്തിന് രണ്ട് മാസത്തേക്ക് ജുഡിഷ്യല്‍ അധികാരം

International
  •  8 hours ago
No Image

അർജുനായുള്ള തെരച്ചിൽ ഇന്ന് പുനരാരംഭിക്കും; ഡ്രഡ്ജർ ഇന്ന് എത്തും

Kerala
  •  8 hours ago
No Image

പ്രതിവര്‍ഷം 1000 രൂപ നിക്ഷേപം; ദേശീയ പെന്‍ഷന്‍ പദ്ധതി കുട്ടികളിലേക്കും; എന്‍.പി.എസ് വാത്സല്യക്ക് തുടക്കമായി

National
  •  15 hours ago
No Image

സാമ്പത്തിക പ്രതിസന്ധി; ട്രഷറി നിയന്ത്രണം കടുപ്പിച്ചു; അഞ്ച് ലക്ഷത്തിന് മുകളിലുള്ള ബില്ലുകള്‍ മാറാന്‍ ധനവകുപ്പിന്റെ അനുമതി തേടണം

Kerala
  •  16 hours ago