HOME
DETAILS
MAL
കുവൈത്തിലെ ബയോമെട്രിക് സെന്ററുകളുടെ പ്രവൃത്തി സമയം നീട്ടി
September 08 2024 | 16:09 PM
കുവൈത്ത് സിറ്റി: രാജ്യത്തെ ആറ് ഗവർണറേറ്റുകളിലെയും ബയോമെട്രിക് ഫിംഗർപ്രിന്റ് സെന്ററുകളുടെ പ്രവൃത്തി സമയം നീട്ടിയതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഐഡന്റിറ്റി ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെൻ്റുകളിലും വാണിജ്യ സമുച്ചയങ്ങളിലും സ്ഥിതി ചെയ്യുന്ന കേന്ദ്രങ്ങൾ ആഴ്‌ചയിലുടനീളം രാവിലെ 8:00 മണി മുതൽ രാത്രി10:00 വരെ പ്രവർത്തിക്കും.രാജ്യത്തെ ബയോമെട്രിക് ഫിംഗർപ്രിന്റ് സംവിധാന നടപടിക്രമങ്ങൾ കാര്യക്ഷമമാക്കാനും, പൗരന്മാർക്കും പ്രവാസികൾക്കും അവരുടെ നടപടികൾ പൂർത്തിയാക്കാൻ കൂടുതൽ സൗകര്യമൊരുക്കാനുമാണ് ഈ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."