HOME
DETAILS

കനത്ത മഴ, വെള്ളപ്പൊക്കം; ആന്ധ്രാപ്രദേശിനും തെലങ്കാനയ്ക്കും ഇടയില്‍ 20ലേറെ ട്രെയിനുകള്‍ റദ്ദാക്കി, വലഞ്ഞ് യാത്രക്കാര്‍ 

ADVERTISEMENT
  
Web Desk
September 01 2024 | 11:09 AM

Heavy Rain and Flooding Disrupt Train Services Between Andhra Pradesh and Telangana

വിജയവാഡ: കനത്തമഴയും വെള്ളപ്പൊക്കവും മൂലം ആന്ധ്രാപ്രദേശിനും തെലങ്കാനയ്ക്കും ഇടയില്‍ 20ലേറെ ട്രെയിനുകള്‍ റദ്ദാക്കി. 30 ഓളം ട്രെയിനുകള്‍ വഴി തിരിച്ചു വിട്ടു. കനത്ത വെള്ളക്കെട്ടിയില്‍ പലയിടത്തും പാളങ്ങള്‍ വെള്ളത്തിനടിയിലാണ്. ക്രെയിനുകള്‍ ഉപയോഗപ്പെടുത്തിയാണ് വെള്ളപ്പൊക്കത്തില്‍ മുങ്ങിയ രണ്ട് ബോഗികളില്‍ കുടുങ്ങിയ യാത്രക്കാരെ പുറത്തെത്തിച്ചത്.

ആയിരക്കണക്കിന് യാത്രക്കാര്‍ ദുരിതത്തിലായതായാണ് റിപ്പോര്‍ട്ട്. യാത്രക്കാരെ മാറ്റാനുള്ള ശ്രമങ്ങള്‍ സൗത്ത് സെന്‍ട്രല്‍ റെയില്‍വേ അധികൃതര്‍ തുടരുകയാണ്. യാത്രക്കാരെ ചെന്നൈ, തിരുപ്പതി, വിശാഖപട്ടണം എന്നിവിടങ്ങളിലേക്ക് കൊണ്ടുപോകാന്‍ പ്രത്യേക ട്രെയിനുകള്‍ ക്രമീകരിച്ചതായി വിജയവാഡ സീനിയര്‍ ഡിവിഷണല്‍ കൊമേഴ്‌സ്യല്‍ മാനേജര്‍ (സീനിയര്‍ ഡിസിഎം) വി.രാംബാബു പറഞ്ഞു.

പാളങ്ങള്‍ മുങ്ങിയതിനാല്‍ തമിഴ്‌നാട്, ചാര്‍മിനാര്‍, ഗോദാവരി എക്‌സ്പ്രസ് ട്രെയിനുകള്‍ കൊണ്ടപ്പള്ളി, രായണപ്പാട് സ്റ്റേഷനുകളില്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്. കനത്ത മഴയെത്തുടര്‍ന്ന് മൂന്നിടങ്ങളില്‍ ട്രാക്കുകള്‍ ഒലിച്ചുപോയി. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി കേസമുദ്രം, ഡോര്‍ണക്കല്‍, ഖമ്മം തുടങ്ങിയ സ്ഥലങ്ങളിലും ട്രെയിനുകള്‍ പിടിച്ചിട്ടിരിക്കുകയാണ്.

കുടുങ്ങിയ യാത്രക്കാരെ മാറ്റാന്‍ ബസുകളും ട്രാക്ടറുകളും ക്രമീകരിച്ചിട്ടുണ്ട്. കനത്ത മഴയായതിനാല്‍ അത്യാവശ്യത്തിന് മാത്രമെ വീടുകളില്‍ നിന്ന് പുറത്തിറങ്ങാവു എന്ന് അധികൃതര്‍ അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

മയക്കു ഗുളിക നല്‍കി സ്വര്‍ണം കവര്‍ന്നു; ബോധം തെളിഞ്ഞ് സ്വര്‍ണം ആവശ്യപ്പെട്ടപ്പോള്‍ സുഭദ്രയെ കൊലപ്പെടുത്തിയെന്ന് പ്രതികള്‍

Kerala
  •  3 days ago
No Image

കറന്റ് അഫയേഴ്സ്-13-09-2024

PSC/UPSC
  •  3 days ago
No Image

ആദ്യ മത്സരത്തില്‍ സ്റ്റേഡിയം കപ്പാസിറ്റി 50 ശതമാനമായി കുറച്ച് കേരള ബ്ലാസ്റ്റേഴ്‌സ്

Football
  •  3 days ago
No Image

നബിദിനം : ഞായറാഴ്ച പൊതുമാപ്പ് കേന്ദ്രങ്ങൾ പ്രവർത്തിക്കില്ല

uae
  •  3 days ago
No Image

നബിദിനത്തിൽ ഷാർജയിൽ പൊതു പാർക്കിങ് സൗജന്യം

uae
  •  3 days ago
No Image

കെജ്‌രിവാള്‍ ജയില്‍മോചിതനായി; ആഹ്ലാദത്തിമിര്‍പ്പില്‍ ഡല്‍ഹി

National
  •  3 days ago
No Image

കോഴിക്കോട് ഗര്‍ഭസ്ഥ ശിശുവിന് പിന്നാലെ അമ്മയും മരിച്ചു; ചികിത്സാപ്പിഴവെന്ന് കുടുംബം, ആശുപത്രിക്കെതിരേ പരാതി

Kerala
  •  3 days ago
No Image

മത വിദ്യാഭ്യാസം സാംസ്‌കാരിക സമൂഹത്തെയും വാർത്തെടുക്കുന്നു: ഡോ.സുബൈർ ഹുദവി

oman
  •  3 days ago
No Image

സീതാറാം യെച്ചുരിയുടെ നിര്യാണത്തിൽ ഒമാനിൽ നിന്നും അനുശോചന പ്രവാഹം

oman
  •  3 days ago
No Image

ആന്ധ്രയില്‍ ബസ് അപകടം: എട്ട് മരണം; നിരവധി പേര്‍ക്ക് പരിക്ക്

National
  •  3 days ago