ആധാര്‍കാര്‍ഡ് ക്രിമിനലുകള്‍ ദുരുപയോഗം ചെയ്യുന്നു; ഭയപ്പെടുത്തി കവര്‍ന്നത് 49 ലക്ഷം രൂപ; രണ്ടു യുവതികള്‍ പിടിയില്‍
പത്തനംതിട്ട: ആധാര്‍കാര്‍ഡ് ക്രിമിനലുകള്‍ ദുരുപയോഗം ചെയ്യുന്നുവെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ രണ്ട് യുവതികളെ പൊലിസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് കോളത്തറ ശാരദാ മന്ദിരത്തില്‍ പ്രജിത (41), കൊണ്ടോടി കൊളത്തറ ഐക്കരപ്പടി നീലിപ്പറമ്പില്‍ സനൗസി (35) എന്നിവരെയാണ് കോയിപ്രം പൊലിസ് അറസ്റ്റ് ചെയ്തത്. പത്തനംതിട്ട സ്വദേശിയില്‍ നിന്ന് 49 ലക്ഷം രൂപയാണ് ഇവര്‍ തട്ടിയെടുത്തത്.
വെണ്ണിക്കുളം വെള്ളാറ മലയില്‍ പറമ്പില്‍ ശാന്തി സാമിനെ ഫോണിലൂടെയും വാട്ട്‌സ്ആപ്പ് ചാറ്റിലൂടെയും ഭീഷണിപ്പെടുത്തിയാണ് പ്രതികള്‍ പണം തട്ടിയത്. കേസില്‍ പെടാതിരിക്കാനായി പണം നല്‍കണമെന്ന് ഭീഷണിപ്പെടുത്തി നടത്തിയ തട്ടിപ്പില്‍, ശാന്തി സാമിന്റെ നാല് അക്കൗണ്ടുകളില്‍ നിന്നായി പലപ്പോഴായി 49,03,500 രൂപ നഷ്ടപ്പെട്ടു.
കഴിഞ്ഞവര്‍ഷം മുതല്‍ തുടങ്ങിയ തട്ടിപ്പില്‍ പലപ്പോഴായി ഒന്‍പത് അക്കൗണ്ടുകളിലേക്കാണ് പണം നല്‍കിയത്. പരാതിക്കാരിക്ക് അക്കൗണ്ടുകള്‍ ഉണ്ടായിരുന്ന വെണ്ണിക്കുളം സൗത്ത് ഇന്ത്യന്‍ ബാങ്ക്, പുല്ലാട് ഫെഡറല്‍ ബാങ്ക്, കുമ്പനാട് ഓവര്‍സീസ് ബാങ്ക്, വെണ്ണിക്കുളം എസ് ബി ഐ എന്നിവിടങ്ങളില്‍ നിന്നാണ് പണം കൈമാറ്റം ചെയ്യപ്പെട്ടതെന്ന് പൊലീസ് വ്യക്തമാക്കുന്നു.
"Two women have been arrested for allegedly misusing Aadhaar cards to dupe victims of Rs 4.9 million. The accused used threatening calls to extort money from their victims, highlighting the growing concern of Aadhaar-related scams and identity theft in India."
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."