നബിദിനം : ഞായറാഴ്ച പൊതുമാപ്പ് കേന്ദ്രങ്ങൾ പ്രവർത്തിക്കില്ല
ദുബൈ:പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനം പ്രമാണിച്ചുള്ള സെപ്റ്റംബർ 15 ഞായർ പൊതുഅവധിയിൽ, അൽ അവീറിലെ പൊതുമാപ്പ് കേന്ദ്രവും അമർസെന്ററുകളും പ്രവർത്തിക്കില്ലെന്ന് ദുബായ് ജി ഡി ആർ എഫ് എ അറിയിച്ചു.എന്നാൽ സെപ്റ്റംബർ 16 തിങ്കളാഴ്ച ഇവിടെങ്ങളിലും സാധാരണപോലെ സേവനങ്ങൾ ലഭ്യമാകുന്നതാണ്.ശനി മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ രാവിലെ 8 മണി മുതൽ രാത്രി 8 മണി വരെയാണ് അൽ അവീറിലെ വീസ വയലേറ്റേഴ്സ് സെറ്റിൽമെന്റ് പ്രവർത്തിക്കുക. എന്നാൽ അത് വെള്ളിയാഴ്ച രാവിലെ 8 മണി മുതൽ 12 വരെയും തുടർന്ന് നാലുമണി മുതൽ രാത്രി 8 വരെയുമാണ് പ്രവർത്തി സമയം.ഹിന്ദി അടക്കമുള്ള ഭാഷകളിൽ ബ്രോഷർ പുറത്തിറങ്ങികൊണ്ടാണ് ജി ഡി ആർ എഫ് എ ഇക്കാര്യം അറിയിച്ചത്
പൊതുമാപ്പ് കാമ്പെയ്‌നിൻ്റെ നിർദ്ദിഷ്‌ട കാലയളവ് അവസാനിക്കുന്നതിന് മുമ്പ് വീസ സ്റ്റാറ്റസ് ശരിയാക്കാൻ ലഭ്യമായ കാലയളവ് പ്രയോജനപ്പെടുത്താൻ സംരംഭത്തിന്റ ഗുണഭോക്താക്കളോട് ജി ഡി ആർ എഫ് എ അഭ്യർത്ഥിച്ചു. യുഎഇയിലെ വിദേശികളുടെ റസിഡൻസി സ്റ്റാറ്റസ് ശരിയാക്കുന്നതിനുള്ള നടപടിക്രമങ്ങൾ സുഗമമാക്കുകയാണ് പൊതുമാപ്പ് കാമ്പയിൻ ലക്ഷ്യമിടുന്നത്.താമസക്കാരുടെ സുരക്ഷയും സ്ഥിരതയും ഉറപ്പുവരുത്തുന്നതിനുമാണ് നടപടിയെന്ന് ജി ഡി ആർ എഫ് എ കൂട്ടിച്ചേർത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."