മത വിദ്യാഭ്യാസം സാംസ്‌കാരിക സമൂഹത്തെയും വാർത്തെടുക്കുന്നു: ഡോ.സുബൈർ ഹുദവി
മസ്കത്ത്:മത വിദ്യാഭ്യാസം സാംസ്‌കാരിക സമൂഹത്തെയും വാർത്തെടുക്കുന്നുവെന്നും ഇത് പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണെന്നും പ്രമുഖ പണ്ഡിതനും വിദ്യാഭ്യാസ പ്രവർത്തകനും ഖുർത്തുബ ഫൌണ്ടേഷൻ ഡയറക്ടറുമായ ഡോക്ടർ സുബൈർ ഹുദവി പറഞ്ഞു.മസ്കത്ത് മബെല ശിഹാബ് തങ്ങൾ സ്മാരക ഹയർ സെക്കണ്ടറി ഖുർആൻ മദ്രസ സന്ദർശിച്ച് വിദ്യാർത്ഥികളോട് സംവദിക്കുകയായിരുന്നു അദ്ദേഹം.
തന്റെ സഹോദരനെ ഒരു പുഞ്ചിരി കൊണ്ടങ്കിലും ചേർത്ത് പിടിക്കുന്നവൻ അല്ലാഹുവിന്റെ ഇഷ്ടപ്പെട്ട അടിമകളിൽ പെട്ടവരാണെന്നും,കുട്ടികൾ ഇത്തരത്തിലുള്ള പരസഹായകാരൻ പ്രാപ്തരാകണമെന്നും അദ്ദേഹം വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടു.
മസ്കത്ത് കെഎംസിസി എക്സിക്യൂട്ടീവ് അംഗം അഷ്‌റഫ് പൊയ്ക്കര,മബെല കെഎംസിസി ജന.സെക്രട്ടറി യാക്കൂബ് തിരൂർ,മദ്രസ പ്രിൻസിപ്പാൾ മുസ്തഫറഹ്മാനി,കെഎംസിസിനേതാകളായ സികെവിറാഫി,എസ്.വി അറഫാത്ത്,റംഷാദ് താമരശ്ശേരി,മുർഷിദ് ഹൈദ്രോസ്സി,അഫ്സൽ ഇരിട്ടി,ഷക്കീർഫൈസി തലപ്പുഴ,ഷാഫി ബേപ്പൂർ എന്നിവർ അദ്ദേഹത്തെ അനുഗമിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."