HOME
DETAILS

5, സുനേരി ബാഗ് റോഡ്, ന്യൂഡല്‍ഹി; രാഹുല്‍ ഗാന്ധിക്ക് പുതിയ മേല്‍വിലാസമാകുമോ?

ADVERTISEMENT
  
July 27 2024 | 07:07 AM

A House For Rahul Gandhi Leader Of Opposition In Lok Sabha

ന്യൂഡല്‍ഹി: ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ഗാന്ധിക്ക് ഡല്‍ഹിയില്‍ പുതിയ വസതി അനുവദിക്കുമെന്ന് റിപ്പോര്‍ട്ട്. സുനേരി ബാഗ് റോഡിലെ അഞ്ചാം നമ്പര്‍ ബംഗ്ലാവാണ് രാഹുലിന് അനുവദിക്കുകയെന്നാണ് അറിയുന്നത്. പാര്‍ലമെന്റ് ഹൗസ് കമ്മിറ്റിയാണ് ലോക്‌സഭാ പ്രതിപക്ഷ നേതാവിന് ഔദ്യോഗിക വസതി നിര്‍ദ്ദേശിച്ചത്. 

ലോക്‌സഭയിലെ പ്രതിപക്ഷനേതാവെന്ന നിലയില്‍, കാബിനറ്റ് മന്ത്രിമാര്‍ക്കു നല്‍കുന്നതിനു തുല്യമായ വസതിക്ക് (ടൈപ്പ് 8) രാഹുലിന് അര്‍ഹതയുണ്ട്. ക്യാബിനറ്റ് മന്ത്രിമാര്‍, സുപ്രിംകോടതി- ഹൈക്കോടതി ജഡ്ജിമാര്‍, കേന്ദ്രമന്ത്രിമാര്‍, സര്‍ക്കാരിലെ പ്രധാന സെക്രട്ടറിമാര്‍ എന്നിവര്‍ക്കാണ് ടൈപ് എട്ട് ബംഗ്ലാവ് അനുവദിക്കുന്നത്. 

2004ല്‍ ലോക്‌സഭാംഗമായതു മുതല്‍ തുഗ്ലക് ലെയ്‌നിലെ 12ാം നമ്പര്‍ വീടായിരുന്നു രാഹുലിന്റെ ഔദ്യോഗിക വസതി. എന്നാല്‍, അപകീര്‍ത്തിക്കേസില്‍ ശിക്ഷിക്കപ്പെട്ടതോടെ അത് ഒഴിയേണ്ടിവന്നു. സുപ്രിം കോടതി ശിക്ഷ സ്റ്റേ ചെയ്തതോടെ ലോക്‌സഭാംഗത്വം പുനഃസ്ഥാപിക്കുകയും വസതി വീണ്ടും അനുവദിക്കുകയും ചെയ്‌തെങ്കിലും തുഗ്ലക് ലെയ്‌നിലെ വീടൊഴിഞ്ഞതു മുതല്‍ ജന്‍പഥിലെ 10ാം നമ്പര്‍ വസതിയില്‍ അമ്മ സോണിയ ഗാന്ധിക്കൊപ്പമാണ് രാഹുലിന്റെ താമസം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

വിമാനത്തിനുള്ളില്‍ പുകവലിച്ച കാസര്‍കോട് സ്വദേശിക്കെതിരേ കേസെടുത്ത് പൊലിസ്

Kerala
  •  5 days ago
No Image

ആഭ്യന്തര വകുപ്പിനെതിരായ ഗുരുതര ആരോപണങ്ങൾക്കിടെ പി.വി അൻവർ ഇന്ന് മുഖ്യമന്ത്രിയെ കാണും

Kerala
  •  5 days ago
No Image

താനൂരിൽ പള്ളിയിലും ക്ഷേത്രത്തിലും മോഷണം; ഭണ്ഡാരങ്ങൾ തകർത്തു

Kerala
  •  5 days ago
No Image

വെടിനിര്‍ത്തല്‍: ഹര്‍ത്താലില്‍ ഇസ്റാഈല്‍ നിശ്ചലമായി , വിമാനത്താവളം ഉള്‍പ്പെടെ പ്രവര്‍ത്തനം സ്തംഭിച്ചു

International
  •  5 days ago
No Image

റേഷന്‍ വ്യാപാരികള്‍ വീണ്ടും സമരത്തിലേക്ക്

Kerala
  •  5 days ago
No Image

പി. ശശിയുടെ 'സൂപ്പര്‍ മുഖ്യമന്ത്രി ' സ്ഥാനം തുലാസില്‍; സി.പി.എമ്മിനുള്ളില്‍ നീക്കം സജീവം

Kerala
  •  5 days ago
No Image

മാതാപിതാക്കള്‍ക്കൊപ്പം പോയില്ല, അസം സ്വദേശിനിയെ ശിശുക്ഷേമ സമിതിയിലേക്ക് മാറ്റി

Kerala
  •  5 days ago
No Image

അബുദബി: ടൈപ്പിങ് സെൻ്ററുകൾ അപേക്ഷാ ഫീസിൽ ഇളവ് പ്രഖ്യാപിച്ചു

uae
  •  5 days ago
No Image

അജിത്കുമാറിനെ പദവിയില്‍ നിന്നു മാറ്റില്ല; ആരോപണങ്ങള്‍ ഡിജിപി നേരിട്ടന്വേഷിക്കും

Kerala
  •  5 days ago
No Image

ലൈംഗികാരോപണം; നടന്‍ ബാബുരാജിനെതിരെ കേസെടുത്തു

latest
  •  5 days ago