HOME
DETAILS

നീറ്റ് ക്രമക്കേട് ചര്‍ച്ച ചെയ്യണം, നടപടിയെടുക്കണം; പാര്‍ലമെന്റിന് മുന്നില്‍ പ്രതിപക്ഷ പ്രതിഷേധം 

  
Web Desk
July 01 2024 | 06:07 AM

Rahul Gandhi demands day-long discussion on NEET in Lok Sabha

ഡല്‍ഹി: നീറ്റ് വിഷയത്തില്‍ പാര്‍ലമെന്റിന് മുന്‍പില്‍ പ്രതിപക്ഷ പ്രതിഷേധം. നീറ്റ് ക്രമക്കേടില്‍ നടപടി ആവശ്യപ്പെട്ടാണ് ഇന്‍ഡ്യാ സഖ്യ നേതാക്കള്‍ പാര്‍ലമെന്റിനു മുന്‍പില്‍ പ്രതിഷേധിക്കുന്നത്.

വിഷയം ചര്‍ച്ച ചെയ്യാനായി സഭ ഒരുദിവസം മുഴുവന്‍ നീക്കി വെക്കണമെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. 

'ഒരു പ്രധാന വിഷയമെന്ന നിലക്ക് നീറ്റ് ചര്‍ച്ച ചെയ്യാനായി നാം ഒരു ദിവസം മുഴുവന്‍ നീക്കി വെക്കേണ്ടതുണ്ട്.  നീറ്റ് പ്രഥമ പരിഗണന അര്‍ഹിക്കുന്നുവെന്ന സന്ദേശം പാര്‍ലമെന്റ് രാജ്യത്തിന് നല്‍കേണ്ടതുണ്ട്' രാഹുല്‍ പറഞ്ഞു. 

അതിനിടെ ചോദ്യപേപ്പര്‍ ചോര്‍ന്നതിനെ സംബന്ധിച്ച് ലോക്‌സഭയില്‍ കേന്ദ്രസര്‍ക്കാര്‍ മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ട് കെ. രാധാകൃഷ്ണന്‍ എം.പി അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കി. നീറ്റ് യു ജി, യു ജി സിനെറ്റ് പരീക്ഷകളിലെ ക്രമക്കേട് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈബി ഈഡന്‍ എം.പി യും നോട്ടിസ് നല്‍കി.

കെ.സി വേണുഗോപാല്‍, മാണിക്യം ടാഗോര്‍, മനീഷ് തിവാരി തുടങ്ങിയ കോണ്‍ഗ്രസ് എം. പി മാരും സമാന വിഷയമുന്നയിച്ച് ലോക്‌സഭയില്‍ അടിയന്തര പ്രമേയ നോട്ടിസ് നല്‍കിയിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."