HOME
DETAILS

നീറ്റ് പുനഃപരീക്ഷാ ഫലം പ്രഖ്യാപിച്ചു

  
Web Desk
July 01 2024 | 04:07 AM

Results of NEET-UG retest announced

ഡല്‍ഹി: നീറ്റ് പുനഃപരീക്ഷാ ഫലം ഫലം പ്രഖ്യാപിച്ചു. നീറ്റ് പരീക്ഷയില്‍ ഗ്രേസ് മാര്‍ക്ക് ലഭിച്ച 1,563 വിദ്യാര്‍ത്ഥികള്‍ക്ക് വീണ്ടും പരീക്ഷ നടത്തിയത്. സുപ്രിം കോടതി ഉത്തരവിനെത്തുടര്‍ന്നായിരുന്നു നടപടി. https://neet.nta.nic.in/ എന്ന വെബ് സൈറ്റില്‍ നിന്ന് ഫലം അറിയാം.

നീറ്റ് പരീക്ഷയില്‍ 1563 പേര്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കിയതും 67 പേര്‍ക്ക് ഒന്നാം റാങ്ക് ലഭിക്കുകയും ചെയ്തത് വലിയ വിവാദത്തിന് വഴിവെച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പുനഃപരീക്ഷ നടത്താന്‍ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി തീരുമാനിച്ചത്.

ഇതുപ്രകാരം 813 പേര്‍ ജൂണ്‍ 23ന് പുനഃപരീക്ഷ എഴുതി. ഈ പരീക്ഷയുടെ ഫലമാണ് ഇന്ന് പ്രസിദ്ധീകരിച്ചത്. ഈ ഫലം കൂടി ഉള്‍പ്പെടുത്തിയാകും ഔദ്യോഗിക ഫലം വരുക.

മേയ് അഞ്ചിന് നടന്ന നീറ്റ് യു.ജി പ്രവേശന പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നത് രാജ്യവ്യാപക പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. സംഭവത്തെ കുറിച്ച് സി.ബി.ഐ അന്വേഷണം പുരോഗമിക്കുകയാണ്.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."