HOME
DETAILS

ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ ഇന്ന് വിരമിക്കും; നിറത്തിന്റെ പേരില്‍ അധിക്ഷേപിച്ച ഉന്നതന്‍ ക്ഷമാപണം നടത്തിയില്ല; സംസ്ഥാനത്ത് ഉന്നത ഉദ്യോഗസ്ഥരുടെ വിരമിക്കല്‍ ദിനം

  
Web Desk
April 30 2025 | 02:04 AM

Chief Secretary Sharada Muralidharan Retires Today Senior Official Who Insulted Her Over Skin Color Did Not Apologize A Day of Top Officials Retirement in the State

തിരുവനന്തപുരം: 35 വര്‍ഷത്തെ സിവില്‍ സര്‍വിസ് ജീവിതത്തിന് വിരാമമിട്ട് സംസ്ഥാന ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ ഇന്ന് പടിയിറങ്ങും. നിറത്തിന്റെ പേര്‍ ചൂണ്ടിക്കാട്ടി തന്നെ അധിക്ഷേപിച്ചത് ഒരു ഉന്നതനാണെന്ന് തുറന്നുപറഞ്ഞ ശാരദ, ആ മുറിവിന്റെ കനലുമായാണ് വിരമിക്കുന്നത്. എന്നാല്‍, ആ ഉന്നതന്റെ പേര് വെളിപ്പെടുത്താന്‍ അവര്‍ തയാറായില്ല. പിന്നീട് പലതവണ ഈ ഉദ്യോഗസ്ഥനുമായി ഇടപെടേണ്ടിവന്നെങ്കിലും ഒരിക്കല്‍പ്പോലും അദ്ദേഹം ക്ഷമാപണം നടത്തിയില്ലെന്നും ശാരദ വ്യക്തമാക്കി. മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥനാണ് തന്നെ അപമാനിച്ചതെന്ന സൂചന നേരത്തെ പുറത്തുവന്നിരുന്നു.

"കറുപ്പിനെ ഇത്ര മോശമായി കാണേണ്ട കാര്യമെന്താണ്? കറുപ്പ് മനോഹരമായ നിറമാണ്," ശാരദ നേരത്തെ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. സസ്‌പെന്‍ഷനിലുള്ള ഐ.എ.എസ് ഉദ്യോഗസ്ഥന്‍ എന്‍. പ്രശാന്തിന്റെ കാര്യത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടെന്നും ഇനി സര്‍ക്കാര്‍ തീരുമാനമെടുക്കട്ടെയെന്നും അവര്‍ പറഞ്ഞു. ഒരു സീനിയര്‍ ഉദ്യോഗസ്ഥനെതിരെ പ്രശാന്ത് നടത്തിയ അധിക്ഷേപം ചര്‍ച്ചയായിരുന്നു. താന്‍ ഇരയാണെന്ന ബോധ്യത്തിലാണ് പ്രശാന്തിന്റെ നടപടികളെന്നും ശാരദ വിലയിരുത്തി.

മാലിന്യമുക്ത കേരളം പോലുള്ള പദ്ധതികളില്‍ ഇനിയും ഏറെ ചെയ്യാനുണ്ടായിരുന്നുവെന്ന് ശാരദ പറഞ്ഞു. "സംസ്ഥാനത്ത് എനിക്ക് കംഫര്‍ട്ടബിള്‍ ആയ മുഖ്യമന്ത്രിമാരുണ്ടായിട്ടില്ല. മാലിന്യമുക്ത കേരളം ഏറ്റവും വെല്ലുവിളി നിറഞ്ഞ പദ്ധതിയായിരുന്നു. കുടുംബശ്രീയാകട്ടെ, എന്റെ ഏറ്റവും അഭിമാനകരമായ സംരംഭവും," അവര്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ഓഗസ്റ്റ് 31ന് ഭര്‍ത്താവ് വി. വേണുവില്‍ നിന്നാണ് ശാരദ ചീഫ് സെക്രട്ടറി പദവി ഏറ്റെടുത്തത്. ഭര്‍ത്താവില്‍ നിന്ന് ഈ പദവി ഏറ്റെടുക്കുന്ന ആദ്യ ചീഫ് സെക്രട്ടറിയായി അവര്‍ ചരിത്രം രചിച്ചു. 1990 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥയായ ശാരദ, സംസ്ഥാനത്തെ അഞ്ചാമത്തെ വനിതാ ചീഫ് സെക്രട്ടറിയാണ്. പോണ്ടിച്ചേരി സര്‍വകലാശാലയില്‍ പി.എച്ച്.ഡി ചെയ്യുന്നതിനിടെയാണ് അവര്‍ സിവില്‍ സര്‍വിസിലേക്ക് എത്തിയത്.

ചീഫ് സെക്രട്ടറിയാകും മുമ്പ് കേന്ദ്ര-സംസ്ഥാന തലങ്ങളില്‍ നിരവധി പ്രധാന സ്ഥാനങ്ങള്‍ ശാരദ വഹിച്ചിട്ടുണ്ട്. ഇന്ന് സെക്രട്ടേറിയറ്റിലെ ദര്‍ബാര്‍ ഹാളില്‍ സര്‍ക്കാരിന്റെ ഔദ്യോഗിക യാത്രയയപ്പ് നടക്കും. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കും. വിരമിക്കല്‍ ദിനത്തില്‍ മന്ത്രിസഭാ യോഗം നടക്കുന്നത് അപൂര്‍വമാണ്. ശാരദയ്ക്ക് പകരം ധനവകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി എ. ജയതിലക് ചീഫ് സെക്രട്ടറിയായി ചുമതലയേല്‍ക്കും.

ഡി.ജി.പി പത്മകുമാറും ബിജു പ്രഭാകറും വിരമിക്കും

ഫയര്‍ഫോഴ്‌സ് മേധാവി ഡി.ജി.പി കെ. പത്മകുമാറും കെ.എസ്.ഇ.ബി ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ ബിജു പ്രഭാകറും ഇന്ന് വിരമിക്കും. 1989 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനായ പത്മകുമാര്‍, ഗതാഗത കമ്മിഷണര്‍ ഉള്‍പ്പെടെ വിവിധ തസ്തികകള്‍ വഹിച്ച ശേഷമാണ് വിരമിക്കുന്നത്. അതേസമയം, ബിജു പ്രഭാകര്‍ക്ക് കെ.എസ്.ഇ.ബിയില്‍ തന്നെ രണ്ട് വര്‍ഷത്തെ പുനര്‍നിയമനം ലഭിച്ചേക്കുമെന്നാണ് സൂചന. ഇത് ഇന്നത്തെ മന്ത്രിസഭാ യോഗം പരിഗണിക്കും. ഗതാഗത സെക്രട്ടറിയും കെ.എസ്.ആര്‍.ടി.സി എം.ഡിയുമായിരുന്ന ബിജു, കഴിഞ്ഞ വര്‍ഷമാണ് കെ.എസ്.ഇ.ബിയില്‍ നിയമിതനായത്. ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇഷിതാ റായിയും മുഖ്യ വനം മേധാവി ഗംഗാ സിംഗും ഇന്ന് വിരമിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാജ്യത്തിനായി വീരമൃത്യു വരിച്ച പൊലിസുകാരന്റെ ഉമ്മയും പാകിസ്താനിലേക്ക് നാടുകടത്താനുള്ളവരുടെ പട്ടികയില്‍; വിമര്‍ശനത്തിന് പിന്നാലെ തീരുമാനത്തില്‍ മാറ്റം

National
  •  2 hours ago
No Image

മംഗളൂരുവില്‍ മലയാളി യുവാവിനെ തല്ലിക്കൊന്നത് സംഘ്പരിവാര്‍; അറസ്റ്റിലായവര്‍ ബജ്‌റംഗ്ദള്‍- ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍

Kerala
  •  3 hours ago
No Image

ഗസ്സയില്‍ പട്ടിണിയുടേയും ഉപരോധത്തിന്റെയും 60 നാളുകള്‍; പോഷകാഹാരക്കുറവ് ബാധിച്ച് 65,000 കുഞ്ഞുങ്ങള്‍ ആശുപത്രിയില്‍, കൂട്ടക്കുരുതിയും തുടര്‍ന്ന് ഇസ്‌റാഈല്‍

International
  •  4 hours ago
No Image

കേരളത്തില്‍ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴ;  ഇടിമിന്നലിനും സാധ്യത

Weather
  •  5 hours ago
No Image

കൊൽക്കത്തയിലെ ഹോട്ടലിൽ വൻ തീപിടിത്തം: രണ്ട് കുട്ടികൾ ഉൾപ്പെടെ 14 പേർ മരിച്ചു

National
  •  5 hours ago
No Image

വിഴിഞ്ഞം ഉദ്ഘാടനത്തിന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പങ്കെടുത്തേക്കില്ല

Kerala
  •  5 hours ago
No Image

മന്ത്രി ഗണേഷ് കുമാറിനെതിരെ ആന്റണി രാജു; കെ.എസ്.ആർ.ടി.സി കടം വർധിപ്പിക്കുന്നുവെന്ന് വിമർശനം

Kerala
  •  6 hours ago
No Image

വൈദ്യുതി ബിൽ കുടിശ്ശികയ്ക്ക് പലിശ ഇളവ്: ഉപഭോക്താക്കൾക്ക് വൻ ആനുകൂല്യവും വിച്ഛേദിച്ച കണക്ഷനുകൾ പുനഃസ്ഥാപിക്കാനും അവസരം

Kerala
  •  6 hours ago
No Image

വഖ്ഫ് നിയമം: ഇന്ന് ലൈറ്റ് ഓഫ് ചെയ്തു പ്രതിഷേധിക്കാന്‍ വ്യക്തിനിയമ ബോര്‍ഡ് ആഹ്വാനം; കേരളവും അണിചേരും | Protest against Waqf Act

latest
  •  7 hours ago
No Image

ജസ്റ്റിസ് ബി ആർ ഗവായ് സുപ്രീം കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ്; മെയ് 14ന് ചുമതലയേൽക്കും

National
  •  7 hours ago