HOME
DETAILS

കൊൽക്കത്തയിലെ ഹോട്ടലിൽ വൻ തീപിടിത്തം: രണ്ട് കുട്ടികൾ ഉൾപ്പെടെ 14 പേർ മരിച്ചു

  
Web Desk
April 30 2025 | 03:04 AM

Massive Fire at Kolkata Hotel 14 Dead Including Two Children

 

കൊൽക്കത്ത: മധ്യ കൊൽക്കത്തയിലെ മെച്ചുവ ബസാറിലുള്ള ഹോട്ടൽ റിതുരാജിൽ ചൊവ്വാഴ്ച രാത്രി ഉണ്ടായ വൻ തീപിടിത്തത്തിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ 14 പേർ മരിച്ചു. മരിച്ചവരിൽ 11 പുരുഷന്മാരും ഒരു സ്ത്രീയും രണ്ട് കുട്ടികളും ഉൾപ്പെടുന്നു. കനത്ത പുക പടർന്നതിനെ തുടർന്ന് ശ്വാസംമുട്ടലാണ് മിക്കവരുടെയും മരണകാരണമെന്ന് അഗ്നിശമന സേനാ ഉദ്യോഗസ്ഥർ അറിയിച്ചു.

മദൻ മോഹൻ ബർമൻ സ്ട്രീറ്റിലെ ആറ് നിലകളുള്ള ഹോട്ടലിന്റെ ഒന്നാം നിലയിൽ രാത്രി 8:20 ഓടെയാണ് തീപിടിത്തമുണ്ടായത്. പ്രധാനമായും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള വ്യാപാരികൾ താമസിക്കുന്ന ഈ ഹോട്ടലിൽ 42 മുറികളിലായി 88 താമസക്കാരും ഏകദേശം 60 ജീവനക്കാരും ഉണ്ടായിരുന്നതായി പൊലീസ് വ്യക്തമാക്കി.

തീപിടിത്തത്തെ തുടർന്ന് മുറികളിലും ഇഡനാഴികളിലും പുക നിറഞ്ഞതോടെ നിരവധി പേർ മേൽക്കൂരയിലേക്കും ബാൽക്കണിയിലേക്കും ഓടിക്കയറി. ഹോട്ടൽ ജീവനക്കാരനായ മനോജ് പാസ്വാസ് പരിഭ്രാന്തനായി ഒരു നിലയിൽ നിന്ന് ചാടി മരിച്ചു. 13 പേർക്ക് പരിക്കേറ്റതായും ഇവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചതായും പൊലീസ് അറിയിച്ചു. ഇതിൽ 12 പേരെ ഡിസ്ചാർജ്  ചെയ്തു, ഒരാൾ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിന് പിന്നാലെ 10 ഫയർ ടെൻഡറുകൾ ഉപയോഗിച്ച് അഗ്നിശമന സേന രക്ഷാപ്രവർത്തനം നടത്തി. പുലർച്ചെ 3:30 ഓടെയാണ് തീ നിയന്ത്രണവിധേയമാക്കിയത്. കൊൽക്കത്ത മേയർ ഫിർഹാദ് ഹക്കീമും പൊലീസ് കമ്മീഷണർ മനോജ് വർമ്മയും മുതിർന്ന ഉദ്യോഗസ്ഥർക്കൊപ്പം സ്ഥലത്തെത്തി.

“തീപിടിത്തത്തിന്റെ കാരണം കണ്ടെത്താൻ പൊലീസും അഗ്നിശമന സേനയും അന്വേഷണം നടത്തും. എഫ്‌ഐആർ രജിസ്റ്റർ ചെയ്യും. മുഖ്യമന്ത്രി മമത ബാനർജിക്ക് വിവരം കൈമാറിയിട്ടുണ്ട്,” മേയർ ഫിർഹാദ് ഹക്കീം മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതായി കൊൽക്കത്ത പൊലീസിലെ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മംഗളൂരുവില്‍ മലയാളി യുവാവിനെ തല്ലിക്കൊന്നത് സംഘ്പരിവാര്‍; അറസ്റ്റിലായവര്‍ ബജ്‌റംഗ്ദള്‍- ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍

Kerala
  •  2 hours ago
No Image

ഗസ്സയില്‍ പട്ടിണിയുടേയും ഉപരോധത്തിന്റെയും 60 നാളുകള്‍; പോഷകാഹാരക്കുറവ് ബാധിച്ച് 65,000 കുഞ്ഞുങ്ങള്‍ ആശുപത്രിയില്‍, കൂട്ടക്കുരുതിയും തുടര്‍ന്ന് ഇസ്‌റാഈല്‍

International
  •  3 hours ago
No Image

കേരളത്തില്‍ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴ;  ഇടിമിന്നലിനും സാധ്യത

Weather
  •  4 hours ago
No Image

വിഴിഞ്ഞം ഉദ്ഘാടനത്തിന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പങ്കെടുത്തേക്കില്ല

Kerala
  •  5 hours ago
No Image

മന്ത്രി ഗണേഷ് കുമാറിനെതിരെ ആന്റണി രാജു; കെ.എസ്.ആർ.ടി.സി കടം വർധിപ്പിക്കുന്നുവെന്ന് വിമർശനം

Kerala
  •  5 hours ago
No Image

ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ ഇന്ന് വിരമിക്കും; നിറത്തിന്റെ പേരില്‍ അധിക്ഷേപിച്ച ഉന്നതന്‍ ക്ഷമാപണം നടത്തിയില്ല; സംസ്ഥാനത്ത് ഉന്നത ഉദ്യോഗസ്ഥരുടെ വിരമിക്കല്‍ ദിനം

Kerala
  •  5 hours ago
No Image

വൈദ്യുതി ബിൽ കുടിശ്ശികയ്ക്ക് പലിശ ഇളവ്: ഉപഭോക്താക്കൾക്ക് വൻ ആനുകൂല്യവും വിച്ഛേദിച്ച കണക്ഷനുകൾ പുനഃസ്ഥാപിക്കാനും അവസരം

Kerala
  •  5 hours ago
No Image

വഖ്ഫ് നിയമം: ഇന്ന് ലൈറ്റ് ഓഫ് ചെയ്തു പ്രതിഷേധിക്കാന്‍ വ്യക്തിനിയമ ബോര്‍ഡ് ആഹ്വാനം; കേരളവും അണിചേരും | Protest against Waqf Act

latest
  •  6 hours ago
No Image

ജസ്റ്റിസ് ബി ആർ ഗവായ് സുപ്രീം കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ്; മെയ് 14ന് ചുമതലയേൽക്കും

National
  •  6 hours ago
No Image

പാകിസ്താൻ സിന്ദാബാദ്" മുദ്രാവാക്യം വിളിച്ചെന്നാരോപിച്ച് മംഗളൂരുവിൽ ആൾക്കൂട്ട മർദ്ദനം, കൊല്ലപ്പെട്ടത് വയനാട് സ്വദേശി

Kerala
  •  7 hours ago