HOME
DETAILS

പഹൽഗാം ആക്രമണത്തിന് പിന്നാലെ സൈബർ യുദ്ധം: പാക് ഹാക്കർമാർക്ക് തിരിച്ചടി

  
Web Desk
April 29 2025 | 12:04 PM

Cyber War After Pahalgam Attack Pakistani Hackers Face Retaliation

 

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ-പാക് സംഘർഷം രൂക്ഷമായിരിക്കെ, ഇന്ത്യൻ സൈന്യത്തിന്റെ വെബ്‌സൈറ്റുകൾ ഹാക്ക് ചെയ്യാൻ പാകിസ്താൻ ഹാക്കർമാർ നടത്തിയ ശ്രമം ഇന്ത്യൻ സേന പരാജയപ്പെടുത്തി. 'ഐഒകെ ഹാക്കർ' എന്ന പാകിസ്താൻ ഗ്രൂപ്പാണ് സൈബർ ആക്രമണത്തിന് പിന്നിൽ. ശ്രീനഗർ ആർമി പബ്ലിക് സ്‌കൂൾ, ആർമി വെൽഫെയർ ഹൗസിംഗ് ഓർഗനൈസേഷൻ (എഡബ്ല്യുഎച്ച്ഒ) ഡാറ്റാബേസ്, ഇന്ത്യൻ വ്യോമസേനയുടെ പ്ലേസ്മെന്റ് പോർട്ടൽ എന്നിവ ലക്ഷ്യമിട്ട് നാല് തവണ ഹാക്കിങ് ശ്രമം നടന്നതായി ഇന്റലിജൻസ് റിപ്പോർട്ട്.

രാജസ്ഥാൻ വിദ്യാഭ്യാസ വകുപ്പിന്റെ വെബ്‌സൈറ്റും പാക് ഹാക്കർമാർ നേരത്തെ ഹാക്ക് ചെയ്തിരുന്നു. പഹൽഗാം സംഭവം ഭീകരാക്രമണമല്ലെന്നും, ഇന്ത്യൻ സർക്കാർ ജനങ്ങളെ ഭിന്നിപ്പിക്കാനും യുദ്ധം പ്രകോപിപ്പിക്കാനും നടത്തിയ ഗൂഢാലോചനയാണെന്നും ആരോപിച്ച് ഹാക്കർമാർ പോസ്റ്റർ അപ്‌ലോഡ് ചെയ്തു. "നിങ്ങളാണ് യുദ്ധം തുടങ്ങിയത്. ഇനി വെടിയുണ്ടകൾ കൊണ്ടല്ല, ഡിജിറ്റൽ യുദ്ധമായിരിക്കും. മുന്നറിയിപ്പോ ദയയോ പ്രതീക്ഷിക്കേണ്ട. നിങ്ങളുടെ ഇന്റലിജൻസ് ഏജൻസികൾ വ്യാജവും സുരക്ഷാ സംവിധാനങ്ങൾ മിഥ്യയുമാണ്. ഞങ്ങൾ തുടങ്ങിക്കഴിഞ്ഞു," എന്നായിരുന്നു പോസ്റ്ററിലെ സന്ദേശം.

ഹാക്കിങ് ശ്രമം കണ്ടെത്തിയ ഉടൻ രാജസ്ഥാനിലെ ഐടി വിഭാഗം വെബ്‌സൈറ്റ് വീണ്ടെടുക്കാനുള്ള നടപടികൾ തുടങ്ങി. തന്ത്രപ്രധാന ഡാറ്റകൾ നഷ്ടപ്പെട്ടിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. തിങ്കളാഴ്ച തദ്ദേശ വകുപ്പിന്റെയും ജയ്പൂർ വികസന അതോറിറ്റിയുടെയും വെബ്‌സൈറ്റുകൾ ഹാക്ക് ചെയ്യപ്പെട്ടിരുന്നെങ്കിലും അവ പുനഃസ്ഥാപിച്ചു.

തുടർ ആക്രമണ സാധ്യത കണക്കിലെടുത്ത് സൈന്യം സൈബർ സുരക്ഷ ശക്തമാക്കി. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉന്നതതല യോഗം ചേർന്നു. ആഭ്യന്തര സെക്രട്ടറി, ബിഎസ്എഫ് ഡയറക്ടർ ജനറൽ, അസം റൈഫിൾസ് മേധാവി, എൻഎസ്ജി മേധാവി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആക്സിയം 4 ദൗത്യം: ബഹിരാകാശ നിലയത്തിലേക്ക് യാത്ര ചെയ്യുന്ന ആദ്യ ഇന്ത്യൻ ബഹിരാകാശയാത്രികനായി ശുഭാൻഷു ശുക്ല

National
  •  3 hours ago
No Image

വൻ കുഴൽപ്പണ വേട്ട; കാറിലെ രഹസ്യ അറയിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത് 1.17 കോടിയുടെ കള്ളപ്പണം; ഒരാൾ അറസ്റ്റിൽ

Kerala
  •  3 hours ago
No Image

പാകിസ്താനെതിരെ തിരിച്ചടിക്കാൻ സൈന്യത്തിന് പൂർണ സ്വാതന്ത്രം നല്കി നരേന്ദ്ര മോദി

National
  •  4 hours ago
No Image

ഗതാഗതക്കുരുക്ക് പരിഹരിക്കുമെന്ന് ഉറപ്പ്; പാലിയേക്കര ടോൾ പിരിവ് പുനഃസ്ഥാപിച്ചു

Kerala
  •  4 hours ago
No Image

പഹൽഗാം ഭീകരാക്രമണം: പ്രതിരോധ നടപടികൾക്കായി മോദിയുടെ അധ്യക്ഷതയിൽ, ഉന്നതതല നിർണായക യോഗം

National
  •  5 hours ago
No Image

പാലക്കാട് കല്ലടിക്കോട് സഹോദരങ്ങള്‍ ഉള്‍പ്പടെ മൂന്ന് കുട്ടികള്‍ മുങ്ങിമരിച്ചു

Kerala
  •  5 hours ago
No Image

മണ്ണിടിച്ചിൽ ഭീഷണി; ആനക്കാംപൊയിൽ-മേപ്പാടി തുരങ്കപാത പദ്ധതിക്ക് പരിസ്ഥിതി അനുമതി ഇ.എ.സി. മാറ്റിവച്ചു

Kerala
  •  5 hours ago
No Image

വേടനെ വനംവകുപ്പിന്റെ കസ്റ്റഡിയില്‍ വിട്ടു: ജാമ്യാപേക്ഷ മെയ് രണ്ടിന് പരിഗണിക്കും

Kerala
  •  7 hours ago
No Image

ക്രിക്കറ്റ് കളിക്കിടെ ‘പാകിസ്താൻ സിന്ദാബാദ്’ മുദ്രാവാക്യം വിളിച്ചെന്നാരോപിച്ച് യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു

National
  •  7 hours ago
No Image

വേടന്റെ പാട്ടിൽ സാമൂഹിക നീതി: പിന്തുണയുമായി പുന്നല ശ്രീകുമാർ, പ്രമുഖ നടനോട് വ്യത്യസ്ത സമീപനമെന്നും ആക്ഷേപം

Kerala
  •  8 hours ago