HOME
DETAILS

വഖ്ഫ് ഭേദഗതി നിയമം: സമസ്തയുടെ ഹരജി ഇന്ന് പരിഗണിക്കും; നിയമത്തിനെതിരേ സുപ്രിംകോടതിയിലുള്ളത് ഒരു ഡസനിലധികം ഹരജികള്‍

  
Web Desk
April 16 2025 | 00:04 AM

Waqf Amendment Act Samasthas petition to be considered today

 

ന്യൂഡല്‍ഹി: വഖ്ഫ് ഭേദഗതി നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സമര്‍പ്പിച്ച ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് സജ്ഞീവ് ഖന്ന, സഞ്ജയ് കുമാര്‍ എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. സമസ്തക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് മനു സിങ്‌വി ഹാജരാകും. വഖ്ഫ് നിയമം ഭരണഘടനയുടെ 14, 15, 25, 26, 300 എ അനുച്ഛേദങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സമസ്ത ഹരജി നല്‍കിയത്. വഖ്ഫ് സ്വത്തുക്കള്‍ സര്‍ക്കാര്‍ സ്വത്തുക്കളാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ 35 ഭേദഗതികളാണ് നിയമത്തില്‍ കൊണ്ടുവന്നിരിക്കുന്നതെന്നാണ് സമസ്ത ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നത്. 

 

നിയമത്തിലെ ഭേദഗതി വഖ്ഫിന്റെ മതസ്വഭാവം ഇല്ലാതാക്കുന്നതും ഒരു മതവിഭാഗത്തിന് സ്വന്തം കാര്യങ്ങള്‍ കൈകാര്യംചെയ്യാന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 26 പ്രകാരം നല്‍കിയ അവകാശങ്ങളിലേക്കുള്ള കടന്നുകയറ്റവുമാണ്. സംസ്ഥാന വഖ്ഫ് ബോര്‍ഡുകളുടെ അവകാശങ്ങളില്‍ കടന്നുകയറുകയും അവയുടെ നിയന്ത്രണങ്ങളില്‍ ഇടപെടുകയും ചെയ്യുന്നത് ഫെഡറല്‍ തത്വളുടെയും ലംഘനമാണ്. 1995ലെ നിയമത്തിലെ സെക്ഷന്‍ 3 (ആര്‍) ല്‍ നല്‍കിയ 'വഖ്ഫ്' എന്നതിന്റെ നിര്‍വചനത്തിലെ ഭേദഗതിയും പുതുതായി ചേര്‍ത്ത സെക്ഷന്‍ 3ഇ, 7 (1) വകുപ്പും നിലവിലെ വഖ്ഫ് സ്വത്തുക്കളെ ഗുരുതരമായി ബാധിക്കും.

 

വഖ്ഫ് ബൈ യൂസര്‍ വ്യവസ്ഥ ഇല്ലാതാക്കിയത് വലിയ പ്രത്യാഘാതമുണ്ടാക്കുകയും സുപ്രധാന വഖ്ഫ് സ്വത്തുക്കള്‍ നഷ്ടപ്പെടാന്‍ ഇടയാക്കുകയും ചെയ്യും. ഒരിക്കല്‍ വഖ്ഫ് ചെയ്തത് എപ്പോഴും വഖ്ഫ് ആയിരിക്കും. മുസ് ലിം നിയമശാസ്ത്രമനുസരിച്ച് വഖ്ഫ് വാക്കാലോ ആധാരത്തിലൂടെയോ ഉപയോക്താവില്‍ നിന്ന് സൃഷ്ടിക്കാന്‍ കഴിയും. ഒരു ഭൂമിയോ സ്വത്തോ വളരെക്കാലമായി മുസ് ലിം സമുദായത്തില്‍പ്പെട്ട ആളുകള്‍ മതപരമോ ഭക്തിപരമോ ആയ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുമ്പോള്‍, അത്തരം സ്വത്തോ ഭൂമിയോ ഉപയോക്താവില്‍ നിന്ന് വഖ്ഫ് ആയി മാറുന്നു.

 

നൂറ്റാണ്ടുകള്‍ക്ക് മുമ്പ് നിലവില്‍വന്നതിനാല്‍ ഇന്ത്യയിലെ വഖ്ഫ് സ്ഥാപനങ്ങള്‍ക്ക് വഖ്ഫ് ആധാരം ഇല്ല. അതിനാല്‍ രേഖയുടെ അടിസ്ഥാനത്തില്‍ വഖ്ഫ് സ്വത്തുക്കള്‍ നിര്‍ണയിക്കപ്പെടുന്നത് സ്വകാര്യ സ്വത്തോ സര്‍ക്കാര്‍ സ്വത്തോ ആണെന്ന് അവകാശപ്പെടാനിടയാക്കും. വഖ്ഫ് കൗണ്‍സിലിലും ബോര്‍ഡുകളിലും അമുസ് ലിംകളെ ഉള്‍പ്പെടുത്തുന്നത് ഭരണഘടനാലംഘനമാണ്. വഖ്ഫ് തര്‍ക്കങ്ങളില്‍ തീരുമാനമെടുക്കാനുള്ള അധികാരം സര്‍ക്കാര്‍ ഉദ്യോഗസ്ഥരിലേക്ക് നിക്ഷിപ്തമാക്കുന്നത് സര്‍ക്കാര്‍ തന്നെ വാദിയും ജഡ്ജിയുമാകുന്ന സാഹചര്യമുണ്ടാക്കുമെന്നും സമസ്ത ചൂണ്ടിക്കാട്ടുന്നു.

 

സമസ്ത ഫയല്‍ ചെയ്ത കേസില്‍ എതിര്‍വാദം ഉന്നയിച്ച് ബി.ജെ.പി ഭരിക്കുന്ന രാജസ്ഥാന്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത്, ഹരിയാന, ഉത്തരാഖണ്ഡ്, ഛത്തിസ്ഗഡ് സംസ്ഥാന സര്‍ക്കാരുകള്‍ കക്ഷി ചേരുന്നതിനായി ഹരജി ഫയല്‍ ചെയ്തിട്ടുണ്ട്. ഈ ഹരജികളും ഇന്ന് പരിഗണിക്കും. 

 

സമസ്തയെക്കൂടാതെ കോണ്‍ഗ്രസ്, മുസ്ലിം ലീഗ്, മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്റെ അസദുദ്ദീന്‍ ഉവൈസി, എ.എപി നേതാവ് അമാനത്തുല്ല ഖാന്‍, പൗരാവകാശസംഘടന എ.പി.സി.ആര്‍, ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദിന്റെ മൗലാന അര്‍ഷദ് മദനി, നടനും രാഷ്ട്രീയക്കാരനുമായ വിജയ്, ആര്‍.ജെ.ഡി എം.പി മനോജ് ഝാ, മുസ്ലിം വ്യക്തിനിയമ ബോര്‍ഡ്, എസ്.ഡി.പി.ഐ തുടങ്ങിയവരുടെ ഹരജികളും കോടതി മുമ്പാകെയുണ്ട്. വിഷയത്തില്‍ തങ്ങളെക്കൂടി കേള്‍ക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരും ഹരജി നല്‍കിയിട്ടുണ്ട്.

സമസ്തക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ പി.വി ദിനേശ്, അഡ്വ. സുല്‍ഫിക്കര്‍ അലി പി.എസ്, അഡ്വ. മുഹമ്മദ് ത്വയ്യിബ് ഹുദവി എന്നിവരും ഹാജരാകും.

Waqf Amendment Act: Samastha's petition to be considered today



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'വ്യക്തമായ തെളിവില്ലാതെ വാഹനങ്ങൾക്ക് എതിരെ കേസ് എടുക്കരുത്'; ഗതാഗത കമ്മീഷണറുടെ ഉത്തരവ്

Kerala
  •  2 days ago
No Image

സാറ്റ്‍ലൈറ്റ് ടോൾ അടുത്ത മാസം മുതൽ; സഞ്ചരിച്ച ദൂരത്തിന് അനുസരിച്ച് മാത്രമാകും പണം; മറ്റു നേട്ടങ്ങൾ അറിയാം

National
  •  2 days ago
No Image

മഞ്ഞൾ വ്യവസായത്തിൽ വിപ്ലവം; ഇളം നിറമുള്ള 'സൂര്യ' മഞ്ഞൾ ഇനം വികസിപ്പിച്ചു

Kerala
  •  2 days ago
No Image

വിന്‍സി അലോഷ്യസിന് പിന്തുണയുമായി 'അമ്മ'; "പരാതി ലഭിച്ചാൽ നടപടി എടുക്കും" – താരസംഘടനയുടെ പ്രസ്താവന

Kerala
  •  2 days ago
No Image

കക്കാടംപൊയിൽ ഇക്കോ ടൂറിസം കേന്ദ്രമാകുന്നു: 19 ഹെക്ടറിൽ ബൃഹദ് വിനോദസഞ്ചാര പദ്ധതി

Kerala
  •  2 days ago
No Image

സുപ്രീംകോടതി മതേതരമാണ്; ജഡ്ജിമാർക്ക് മതമില്ലെന്ന് ചീഫ് ജസ്റ്റിസ്

latest
  •  2 days ago
No Image

മുത്തൂറ്റ് ഇൻഷുറൻസ് തട്ടിപ്പ്; മുൻ സിഇഒയെയും സിജിഎമ്മിനെയും ചോദ്യം ചെയ്തു

Kerala
  •  2 days ago
No Image

വഖ്ഫ് നിയമ ഭേദഗതി ജനാധിപത്യത്തിനെതിരായ പരീക്ഷണം: സാദിഖലി തങ്ങള്‍

Kerala
  •  2 days ago
No Image

എഐ ഫോട്ടോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതിന് ഐഎഎസ് ഉദ്യോഗസ്ഥക്ക് പൊലീസ് നോട്ടീസ്; ഹൈദരാബാദിൽ വിവാദം

latest
  •  2 days ago
No Image

വഖ്ഫ് നിയമഭേദഗതിക്കെതിരേ പ്രതിഷേധ സാഗരമായി മുസ്‌ലിം ലീഗ് മഹാറാലി

Kerala
  •  2 days ago