
വഖ്ഫ് നിയമ ഭേദഗതി ജനാധിപത്യത്തിനെതിരായ പരീക്ഷണം: സാദിഖലി തങ്ങള്‍

കോഴിക്കോട്: കാവല്ക്കാരന് തന്നെ കൈയേറുന്ന സ്ഥിതിവിശേഷമാണ് വഖ്ഫ് നിയമഭേദഗതിയിലൂടെ രാജ്യത്തുള്ളതെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. എല്ലാ മതവിഭാഗങ്ങള്‍ക്കും അവരുടെ സ്വത്തുക്കള്‍ സംരക്ഷിക്കാന്‍ ഭരണഘടന അവകാശം നല്‍കുന്നുണ്ട്. എന്നാല്‍ വഖ്ഫ് നിയമ ഭേദഗതിയിലൂടെ അത് ഇല്ലാതായിരിക്കുകയാണ്. പൗരന്റെ വിശ്വാസത്തെ സംരക്ഷിക്കുകയെന്നത് ഭരണകൂടത്തിന്റെ കടമയാണ്. കാവല്ക്കാര് ആകേണ്ട ഭരണകൂടം ഇവിടെ കൈയേറ്റക്കാരാവുകയാണ്. വഖ്ഫ് നിയമഭേദഗതിക്കെതിരെ മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റി കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച മഹാറാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വഖ്ഫ് ഭേദഗതി നിയമം വര്‍ഗീയതയും മതങ്ങള്‍ തമ്മിലുള്ള അകല്‍ച്ചയും കൂട്ടി. ഇത്രയധികം എതിര്‍പ്പുണ്ടായ മറ്റ് ബില്ലുകളുണ്ടായിട്ടില്ല. നിയമ നിര്‍മാണ സഭയെ അധഃപതിപ്പിക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്. ജനാധിപത്യത്തിനെതിരായ പരീക്ഷണ നിയമമാണ് മൂന്നാം മോദി സര്‍ക്കാരിന്റെ വഖ്ഫ് ഭേദഗതി നിയമം.
രാജ്യത്തിന്റെ ഭരണഘടനയെ ചെറുതാക്കുന്ന നിയമമാണിത്. ഇത് മുസ്ലിംകളെ മാത്രം ബാധിക്കുന്നതല്ല. നമ്മുടെ പാരമ്പര്യത്തിന് എതിരാണിത്. ബഹുസ്വരതയുടെ കാവല്‍ കേന്ദ്രമായ പാര്‍ലമെന്റിനെ ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ബി.ജെ.പി ആയുധമാക്കുകയാണ്. ഫാസിസം അവര്‍ക്ക് ഇഷ്ടമില്ലാത്തവരെയെല്ലാം ശത്രുകളായി കാണുകയാണ്. ഇപ്പോള്‍ അവര്‍ മുസ്ലിംകള്ക്ക് എതിരെയാണ്. ഇനിയും അവര്‍ ഇഷ്ടമില്ലാത്ത മറ്റുള്ളവര്‍ക്കെതിരെ തിരിയും എന്നത് എല്ലാവരും തിരിച്ചറിയണം. ഇതിനെയെല്ലാം നമ്മള് ഒറ്റക്കെട്ടായി നിന്ന് എതിര്‍ക്കണം. ജനവിരുദ്ധ നിയമങ്ങള്‍ക്കെതിരേ ജനാധിപത്യ രീതിയില്‍ പ്രതിഷേധം തുടരും. സുപ്രിംകോടതിയില്‍ നിന്നും തികച്ചും നീതി നമുക്ക് പ്രതീക്ഷിക്കാം. പോരാട്ടം തുടരുന്നതിനുള്ള ആവേശവും പണയും നല്‍കുന്നതാണ് ഈ റാലിയെന്നും തങ്ങള്‍ പറഞ്ഞു.
Sadiq Ali Thangal has criticized the Waqf law amendment, calling it an undemocratic move and a threat to the rights of the Muslim community. He emphasized the need to protect democratic values and religious institutions.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഷൈൻ ടോം ചാക്കോ പൊലീസിന് മുന്നിൽ: ഹോട്ടൽ മുറിയിൽ നിന്ന് ഓടിയ സംഭവത്തിൽ പറഞ്ഞതിലും നേരത്തെ ഹാജരായി
Kerala
• 4 hours ago
റോഡില്‍ എഐ ക്യാമറയുണ്ട്; വാഹനമോടിക്കുമ്പോള്‍ ഫോണ്‍ ഉപയോഗിക്കുന്നവരെ കണ്ടെത്താന്‍ ഒമാന്‍
oman
• 4 hours ago
ഐസിയുവില്‍ നഴ്സുമാര്‍ നോക്കി നില്‍ക്കെ എയര്‍ഹോസ്റ്റസ് പീഡനത്തിനിരയായ സംഭവം; പ്രതി പിടിയില്‍
National
• 4 hours ago
ഈസ്റ്റര്‍ തിരക്കു പ്രമാണിച്ച് യാത്രക്കാര്‍ക്കു മുന്നറിയിപ്പുമായി എമിറേറ്റ്സ്; വാരാന്ത്യത്തില്‍ യാത്രക്കാരുടെ തിരക്കേറുമെന്നും എമിറേറ്റ്സ്
uae
• 4 hours ago
ഗസ്സയില്‍ ഇസ്റാഈലും യമനില്‍ യു.എസും ബോംബ് വര്‍ഷം തുടരുന്നു; കുട്ടികളടക്കം 150 മരണം; വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ സ്തംഭിപ്പിച്ച് സയണിസ്റ്റുകള്‍
latest
• 5 hours ago
കാനഡയിൽ ഗുണ്ടാസംഘങ്ങൾ തമ്മിൽ നടന്ന വെടിവയ്പിൽ ഇന്ത്യൻ വിദ്യാർത്ഥിനി ദാരുണമായി കൊല്ലപ്പെട്ടു
International
• 5 hours ago
യമൻ തുറമുഖത്ത് യുഎസിന്റെ ശക്തമായ ആക്രമണം: 58 പേർ കൊല്ലപ്പെട്ടു, തിരിച്ചടിക്കുമെന്ന് മുന്നറിയിപ്പ് നൽകി ഹൂതികൾ
International
• 6 hours ago
കോഴിക്കോട് വെള്ളയില്‍ പൊലിസ് കസ്റ്റഡിയിലെടുത്തയാളുടെ വീട് കത്തിനശിച്ച നിലയില്‍
Kerala
• 6 hours ago
ഡൽഹിയിൽ കനത്ത മഴയ്ക്ക് പിന്നാലെ കെട്ടിടം തകർന്ന് നാല് മരണം; നിരവധി പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി, രക്ഷാപ്രവർത്തനം തുടരുന്നു
National
• 6 hours ago
നിലവിലെ പൊലിസ് മേധാവി വിരമിക്കുന്നതോടെ പൊലിസ് തലപ്പത്ത് അടുത്തമാസം വന്‍ അഴിച്ചുപണി
Kerala
• 6 hours ago
യുഎസ് പഠനത്തോട് വിട! കർശന നിയമങ്ങളും ഉയർന്ന വിസ നിരസിക്കലും: ഇന്ത്യൻ വിദ്യാർത്ഥികൾ പുതിയ വഴികൾ തേടുന്നു
National
• 7 hours ago
2,000 രൂപയ്ക്ക് മുകളിലുള്ള യുപിഐ പേയ്മെന്റുകൾക്ക് ജിഎസ്ടി ? തെറ്റിദ്ധാരണ വേണ്ടെന്ന് ധനമന്ത്രാലയം
National
• 7 hours ago
Hajj 2025: യാത്ര നിയമങ്ങൾ കടുപ്പിച്ചു സഊദി; നിയമവിരുദ്ധ സന്ദർശകർക്കും സൗകര്യം ഒരുക്കുന്നവർക്കും 2.2 ലക്ഷം രൂപ വരെ പിഴ
Saudi-arabia
• 8 hours ago
യുഎസിൽ 1,000ത്തിലധികം വിദേശ വിദ്യാർഥികളുടെ വിസ റദ്ദാക്കി ട്രംപ് ഭരണകൂടം; കൂടുതലും ഇന്ത്യക്കാർ; നാടുകടത്തൽ ഭീഷണിയിൽ
International
• 8 hours ago
മംഗലാപുരത്ത് വഖ്ഫ് ബില്ലിനെതിരേ സുന്നി സംഘടനകളുടെ വഖ്ഫ് മഹാറാലി
Kerala
• 18 hours ago
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്; യുഡിഎഫ് സ്ഥാനാർഥി പ്രഖ്യാപനം നടക്കുന്നത് വരെ മാധ്യമങ്ങളെ കാണില്ലെന്ന് പിവി അൻവർ
Kerala
• 19 hours ago
2026 ലോകകപ്പിൽ അർജന്റീനക്കായി കളിക്കുമോ? മറുപടിയുമായി മെസി
Football
• 19 hours ago
വയനാട്ടിൽ കെഎസ്ആർടിസി ബസിന്റെ ചില്ല് അടിച്ച് തകർത്തു; സംഭവത്തിൽ മൂന്ന് പേർ പിടിയിൽ
Kerala
• 20 hours ago
സച്ചിനെയും കടത്തിവെട്ടി; തകർച്ചയിലും ചരിത്രനേട്ടത്തിലേക്ക് നടന്നുകയറി പടിതാർ
Cricket
• 15 hours ago
ജെഎൻയു തെരഞ്ഞെടുപ്പ് പ്രക്രിയകൾ താത്കാലികമായി നിർത്തിവെച്ചു; തീരുമാനം സംഘർഷങ്ങൾക്ക് പിന്നാലെ
National
• 16 hours ago
ഫുട്ബോളിൽ അവൻ എന്നെ പോലെ തന്നെയാണ് കളിച്ചുകൊണ്ടിരുന്നത്: മെസി
Football
• 17 hours ago