
മുത്തൂറ്റ് ഇൻഷുറൻസ് തട്ടിപ്പ്; മുൻ സിഇഒയെയും സിജിഎമ്മിനെയും ചോദ്യം ചെയ്തു

കൊച്ചി: മുത്തൂറ്റ് ഇൻഷുറൻസ് ബ്രോക്കേഴ്സ് തട്ടിപ്പ് കേസിൽ കുറ്റക്കാരായ രണ്ട് പ്രതികളുടെയും ചോദ്യം ചെയ്യൽ പൂർത്തിയായി. ഹൈക്കോടതിയുടെ നിർദേശപ്രകാരമാണ് പ്രതികൾ സൗത്ത് പോലീസ് സ്റ്റേഷനിലെ അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നിൽ ഹാജരായത്. ഏപ്രിൽ 15, 16 തീയതികളിൽ ചോദ്യം ചെയ്യൽ പൂർത്തിയാക്കി 22ന് മുൻപ് പോലീസിനോട് റിപ്പോർട്ട് സമർപ്പിക്കാനാണ് കോടതി നിർദേശം നൽകിയത്. അന്വേഷണ റിപ്പോർട്ട് കിട്ടിയ ശേഷം പ്രതികളുടെ ജാമ്യാപേക്ഷ വീണ്ടും പരിഗണിക്കും. അതുവരെ പ്രതികളുടെ അറസ്റ്റും വിലക്കിയിട്ടുണ്ട്.
മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡ് കമ്പനിയുടെ ഭാഗമായ മുത്തൂറ്റ് ഇൻഷുറൻസ് ബ്രോക്കേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സഹസ്ഥാപനത്തിൽ നിന്നും 11.92 കോടി രൂപ തട്ടിയെടുത്തു എന്നാണ് കേസ്. കമ്പനിയുടെ സിഇഒ ആയ തോമസ് പി രാജനാണ് പ്രതികളിൽ ഒരാൾ. അന്വേഷണത്തിന്റെ ഭാഗമായി ഇയാളെ സ്ഥാപനത്തിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. മുത്തൂറ്റ് ഫിനാൻസിന്റെ ബിസിനസ് പെർഫോമൻസ് (സൗത്ത്) വിഭാഗത്തിലെ മുൻ സിജിഎം ആയ രഞ്ജിത് കുമാർ രാമചന്ദ്രൻ ആണ് മറ്റൊരു പ്രതി. മുത്തൂറ്റിലെ ജീവനക്കാർക്ക് നൽകേണ്ട ആനുകൂല്യങ്ങളിലുൾപ്പെടെയാണ് തിരിമറി കണ്ടെത്തിയത്. ഏപ്രിൽ 2023നും നവംബർ 2024നും ഇടയിലാണ് കുറ്റകൃത്യം നടന്നത്. ജീവനക്കാർക്ക് പല തരത്തിൽ ലഭിക്കേണ്ടിയിരുന്ന തുക അവർക്ക് ലഭിച്ചിട്ടില്ല എന്ന് ബോധ്യപ്പെട്ടതിനെ തുടർന്നാണ് കമ്പനി ഈ പരാതിയുമായി മുന്നോട്ട് പോയത്.
പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അന്വേഷണത്തോട് കമ്പനി പൂർണമായും സഹകരിക്കുന്നു. മുത്തൂറ്റ് ഗ്രൂപ്പ് ഉടമസ്ഥതയിലുള്ള മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡിന്റെ കീഴിലുള്ള ഇൻഷുറൻസ് സ്ഥാപനമാണ് മുത്തൂറ്റ് ഇൻഷുറൻസ് ബ്രോക്കേഴ്സ്. നിരവധി സാമ്പത്തിക സേവനങ്ങൾ നൽകിവരുന്ന സ്ഥാപനമാണ് മുത്തൂറ്റ് ഫിനാൻസ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ സ്വർണവായ്പകൾ കൈകാര്യം ചെയ്യുന്ന ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനവും മുത്തൂറ്റ് ഫിനാൻസ് ആണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വനിത സിപിഒ റാങ്ക് ലിസ്റ്റ്: 45 പേര്ക്ക് കൂടി അഡ്വൈസ് മെമ്മോ അയച്ചു
Kerala
• a day ago
അഞ്ചു കിലോ കഞ്ചാവുമായി പൊലീസ് പിടികൂടിയ സ്ത്രീ ജാമ്യത്തിലിറങ്ങി 4.33 കിലോ കഞ്ചാവുമായി വീണ്ടും പിടിയിൽ
Kerala
• a day ago
ലഹരി ഉപയോഗം മൂലം കണ്ണ് തടിച്ചു, ഷൂട്ടിങ് മുടക്കി, ലൈംഗിക ചുവയോടെ സംസാരം: ഷൈൻ ടോം ചാക്കോയ്ക്കെതിരെ വിൻസി നൽകിയ പരാതി പുറത്ത്
Kerala
• a day ago
ജാഗ്രത: തിങ്കളാഴ്ച വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്
Kerala
• a day ago
കെ.എ.എസ് പരീക്ഷയിൽ അപേക്ഷകർ കുറഞ്ഞു: പ്രായപരിധിയും വിജ്ഞാപന കാലതാമസവും പ്രതിസന്ധിയിൽ
Kerala
• a day ago.png?w=200&q=75)
ശാരദാ മുരളീധരൻ 30ന് പടിയിറങ്ങും മനോജ് ജോഷിയെ മടക്കിവിളിക്കാൻ മുഖ്യമന്ത്രി; എ. ജയതിലകിന് വെല്ലുവിളി
Kerala
• a day ago
ഗുരുതരാവസ്ഥയിലായ രോഗിയെ മെഡിക്കല് കോളജിലേക്കു കൊണ്ടുപോകാന് 108 ആംബുലന്സില് വിളിച്ചിട്ടും വിട്ടു നല്കിയില്ല; രോഗി മരിച്ചു
Kerala
• a day ago
ഗവർണറെ തടഞ്ഞ എസ്.എഫ്.ഐ നേതാവിന് ഓപൺ സർവകലാശാല സിൻഡിക്കേറ്റ് പദവി ; വിദേശ വിദ്യാർഥി ഏജൻസി ഡയറക്ടർക്കും നിയമനം
Kerala
• a day ago
മലപ്പുറത്തും പത്തനംതിട്ടയിലുമുണ്ടായ വാഹനാപകടങ്ങളില് രണ്ടു പേര് മരിച്ചു
Kerala
• a day ago
കൊല്ലത്ത് വീട്ടമ്മയുടെ മാല പൊട്ടിച്ച കേസില് മൂന്നുപേര് പിടിയില്
Kerala
• a day ago
ജ്യോതിഷവും വേദവും ഉണ്ട്, ഇസ്ലാമിക് സ്റ്റഡീസും ക്രിസ്ത്യൻ സ്റ്റഡീസും ഇല്ല; ന്യൂനപക്ഷ പാഠ്യവിഷയങ്ങളെ അവഗണിച്ച് ഇഗ്നോ
Kerala
• a day ago
യു.കെയും കാനഡയും ഒന്നും വേണ്ട, നാട് തന്നെ മതിയേ..
National
• a day ago
ആശാ വർക്കർമാർക്ക് 666-866 രൂപ വേതനമെന്ന് എൻ.എച്ച്.എം; നുണപ്രചാരണമെന്ന് ആശമാർ, സർക്കാരിനെതിരെ രൂക്ഷ വിമർശനം
Kerala
• a day ago
പ്രമുഖ പണ്ഡിതനും കടമേരി റഹ്മാനിയ കോളേജ് സീനിയർ മുദരിസുമായ യൂസഫ് ഉസ്താദ് ജിദ്ദയിൽ അന്തരിച്ചു
Saudi-arabia
• a day ago
ഹെൽമെറ്റും സീറ്റ് ബെൽറ്റും ഇടാൻ മറക്കണ്ട; ട്രാഫിക് പരിശോധനയിൽ ഒരാഴ്ചക്കിടെ 32.49 ലക്ഷം രൂപ പിഴ
Kerala
• 2 days ago
കളിച്ചത് ടെസ്റ്റാണെങ്കിലും, റാഞ്ചിയത് വമ്പൻ നേട്ടം; ഹൈദരാബാദിന്റെ വെടിക്കെട്ട് വീരന് ചരിത്രനേട്ടം
Cricket
• 2 days ago
എൽഎൽബി പുനർമൂല്യനിർണയ വിവാദം; അധ്യാപികയുടെ വീട്ടിൽ നിന്നും ഉത്തരക്കടലാസുകൾ ഏറ്റെടുത്ത് കേരള സർവകലാശാല
National
• 2 days ago
ഫുട്ബോളിലെ എക്കാലത്തെയും മികച്ച താരം അദ്ദേഹമാണ്: തെരഞ്ഞെടുപ്പുമായി ഡെമ്പലെ
Football
• 2 days ago
വാംഖഡെയില് ഹൈദരാബാദിനെ വീഴ്ത്തി മുംബൈ ഇന്ത്യൻസ്; വിജയം നാല് വിക്കറ്റിന്
Cricket
• 2 days ago
അടിച്ചെടുത്തത് സെഞ്ച്വറി നേട്ടം; വാംഖഡെയുടെ ചരിത്ര പുരുഷനായി ഹിറ്റ്മാൻ
Cricket
• 2 days ago
ഐഫോണിനു വരെ വ്യാജൻ; തിരുവനന്തപുരത്ത് വ്യാജ മൊബൈല് ഫോണ് വില്പന; മൂന്നുപേർ പിടിയിൽ
Kerala
• 2 days ago